റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

5,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ടാറ്റ പവർ

ഒഡിഷ: സംസ്ഥാനത്തിന്റെ ബിസിനസ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്താൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് രാജ്യത്തുടനീളമുള്ള നിക്ഷേപകരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെ, വ്യവസായങ്ങൾക്ക് വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഒഡീഷയിൽ 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ടാറ്റ പവർ ഡിസ്‌കോംസ്.

പിടിഐയുമായുള്ള അഭിമുഖത്തിൽ ടാറ്റ പവറിന്റെ ടി ആൻഡ് ഡി പ്രസിഡന്റ് സഞ്ജയ് ബംഗയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായങ്ങൾക്ക് വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ വൈദ്യുതി വിതരണത്തിലൂടെ മേക്ക് ഇൻ ഒഡീഷ എന്ന സർക്കാരിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ് എന്ന് ടാറ്റ പവർ ഡിസ്‌കോംസ് അറിയിച്ചു.

കമ്പനി നിലവിൽ സംസ്ഥാനത്തുടനീളമുള്ള 9 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. നെറ്റ്‌വർക്കിന്റെ ലഭ്യതയെ അടിസ്ഥാനമാക്കി ഒരാഴ്ച മുതൽ 10 ദിവസത്തിനുള്ളിൽ പുതിയ വ്യാവസായിക കണക്ഷനുകൾ നൽകാൻ ടാറ്റ പവർ ഒഡീഷ ഡിസ്‌കോംസിന് കഴിയുമെന്ന് ബംഗ പറഞ്ഞു. ഒഡീഷ ഡിസ്‌കോംസ് ഏറ്റെടുത്തതിനുശേഷം, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് മേഖലയിൽ കമ്പനി ഗണ്യമായ മുന്നേറ്റം നടത്തിയതായി ബംഗ അറിയിച്ചു.

നെറ്റ്‌വർക്ക്, ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തൽ, വർദ്ധന, സാങ്കേതിക സംയോജനം, ഉപഭോക്തൃ സേവനങ്ങൾ, സുരക്ഷ തുടങ്ങിയ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

വ്യാവസായിക, വാണിജ്യ, സർക്കാർ ഉപഭോക്താക്കൾക്കായി കമ്പനിയുടെ ഒഡീഷ ഡിസ്‌കോമുകൾ സ്മാർട്ട് മീറ്ററിംഗ് ഡ്രൈവ് പുറത്തിറക്കിയിട്ടുണ്ടെന്നും. ഈ സംരംഭം ഉയർന്ന ഉപഭോഗ വിഭാഗത്തിലെ ഉപഭോക്താക്കൾക്കിടയിൽ കസ്റ്റമൈസ്ഡ് സേവനത്തിനും ഊർജ്ജ ഒപ്റ്റിമൈസേഷനും കാരണമാകുന്ന മികച്ച ഉപഭോഗ വിശകലനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും വർഷങ്ങളിൽ മൊത്തത്തിലുള്ള എടി&സി നഷ്ടം 10-12 ശതമാനം വരെ കുറയ്ക്കാൻ ടാറ്റ പവർ ഒഡീഷ ഡിസ്‌കോംസ്‌ ഉദ്ദേശിക്കുന്നു.

X
Top