2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക നിർമ്മാണ പ്ലാന്റ് നിർമ്മിക്കാൻ തായ്വാൻ കമ്പനിയുമായി കരാർ ഒപ്പുവച്ച് ടാറ്റ

മുംബൈ: ടാറ്റ ഗ്രൂപ്പ്(Tata Group) അതിന്റെ വിവിധ കമ്പനികൾ വഴി എഫ്എംജിസി ഉൽപ്പന്നങ്ങൾ(FMCG Products) മുതൽ വാഹനങ്ങൾ വരെ കൈകാര്യം ചെയ്യുന്നു. ടാറ്റ കമ്പനികളിൽ ഒന്നായ ടാറ്റ ഇലക്ട്രോണിക്സ്(Tata Electronics) ആണ് നിലവിൽ ശ്രദ്ധ നേടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക നിർമ്മാണ പ്ലാന്റ് ഗുജറാത്തിൽ നിർമ്മിക്കാനായി, തായ്വാനിലെ പിഎസ്എംസിയുമായി കമ്പനി കരാർ ഒപ്പുവച്ചു കഴിഞ്ഞു.

അർദ്ധചാലക ബിസിനസിൽ കണ്ണുള്ള ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. എന്നാൽ ഇവിടെ ചടുല നീക്കങ്ങൾ നടത്തിയിരിക്കുയാണ് ടാറ്റ. പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനുമായി (പിഎസ്എംസി) കരാറിലെത്തിയ കാര്യം ടാറ്റ തന്നെയാണ് വ്യക്തമാക്കിയത്.

തായ്വാൻ സ്ഥാപനം ഇന്ത്യൻ ടെക് മേജറിന്റെ ധോലേര വേഫർ ഫാബിന് സാങ്കേതിക പിന്തുണ നൽകും.

ടാറ്റ ഇലക്ട്രോണിക്സ് ധോലേരയിൽ സ്ഥാപിക്കുന്ന ചിപ്പ് നിർമാണ യൂണിറ്റിന്റെ ചെലവ് 91,000 കോടി രൂപയാണ് (ഏകദേശം 11 ബില്യൺ ഡോളർ). കരാർ പ്രകാരം ഗുജറാത്തിൽ ഇന്ത്യയിലെ ആദ്യത്തെ എഐ പ്രാപ്തമാക്കിയ ഗ്രീൻഫീൽഡ് ഫാബ് നിർമ്മിക്കും.

സാങ്കേതികവിദ്യകളുടെ വിശാലമായ ഒരു പോർട്ട്ഫോളിയോയ്ക്ക് ലൈസൻസ് നൽകുന്നതിനും, ഫാബ് യൂണിറ്റിന് എൻജിനീയറിംഗ് പിന്തുണ നൽകുന്നതിനും പിഎസ്എംസി ഡിസൈനും, നിർമ്മാണ പിന്തുണയും നൽകും.

പിഎസ്എംസിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും, അവരുടെ സാങ്കേതികവിദ്യയും വൈദഗ്ധ്യവും ഇന്ത്യയിൽ അർദ്ധചാലക നിർമ്മാണത്തിന് തുടക്കമിടാനുള്ള നീക്കങ്ങളെ ത്വരിതപ്പെടുത്തുമെന്നും ടാറ്റ വ്യക്തമാക്കുന്നു.

ധോലേരയിലെ ടാറ്റ ഗ്രൂപ്പിന്റെ മൾട്ടി-ഫാബ് വിഷൻ പ്ലാന്റ് 1,00,000 വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

ഇവിടെ പ്രതിമാസം 50,000 വേഫറുകൾ വരെ നിർമ്മിക്കാനാകും.

X
Top