
ടാറ്റ സ്റ്റീലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസറായി(സി.എഫ്.ഒ) കൗശിക്ക് ചാറ്റർജി. പ്രതിദിനം നാല് ലക്ഷത്തോളം രൂപയാണ് ചാറ്റർജിക്ക് ലഭിക്കുന്നത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക്(സി.ഇ.ഒ) തുല്യമായ സ്ഥാനമാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
1,43,175 കോടി രൂപയുടെ മാർക്കറ്റ് വാല്യു വരുന്ന ടാറ്റ കമ്പനിയുടെ ചുമതല കൗശിക്കിനാണ്. 14.21 കോടി രൂപയാണ് കൗശിക്കിന്റെ വാർഷിക വരുമാനം. പ്രതിദിനം 3.89 ലക്ഷത്തോളം രൂപയോളം വരും.
കഴിഞ്ഞ വർഷത്തെ കണക്കിൽ 15.17 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. എന്നാൽ അതിൽ ഗണ്യമായ കുറവ് സംഭവിച്ചു.
ടാറ്റ മോട്ടേഴ്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ പി.ബി ബാലാജി മാത്രമാണ് പ്രതിദിന പ്രതിഫല കണക്കിൽ കൗശിക്കിന് മുകളിലുളളത്. 16.73 കോടി രൂപയാണ് ഇദ്ദേഹത്തിന് പ്രതിവർഷം ലഭിക്കുന്നത്.
ടാറ്റ സ്റ്റീലിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ടി.വി നരേന്ദ്രനാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. 18.66 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം.
പശ്ചിമ ബംഗാളിലെ അസൻസോളിലെ സെന്റ് പാട്രിക് സ്‌കൂളിൽ നിന്നാണ് കൗശിക് തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.കൊൽക്കത്തയിൽ നിന്ന് ബികോം ബിരുദാരിയായി ശേഷം ചാർട്ടേഡ് അക്കൗണ്ടന്റായി.
ടാറ്റ ഗ്രൂപ്പിൽ എത്തുന്നതിന് മുൻപ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസിനും, ഓഡിറ്റ് കമ്പനിയായ എസ്ബി ബില്ലിമോറിയയ്ക്കും വേണ്ടി കൗശിക് ജോലി ചെയ്തിട്ടുണ്ട്.
ടാറ്റ സൺസിന്റെ മുൻ സി.എഫ്.ഒ ഇഷാത്ത് ഹുസൈനാണ് അദ്ദേഹത്തെ ടാറ്റ സ്റ്റീലിൽ എത്തിച്ചത്. 36ാം വയസ്സിൽ കൗശിക് ടാറ്റ സ്റ്റീലിലിന്റെ ഫിനാൻസ് വൈസ് പ്രസിഡന്റായി.
2012 മുതൽ അദ്ദേഹം സി.എഫ്.ഒ ആണ്.