രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജൂൺ പാദത്തിൽ 7.66 എംടിയുടെ ഏകീകൃത ഉൽപ്പാദനം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ഏകീകൃത സ്റ്റീൽ ഉൽപ്പാദനം 7.66 ദശലക്ഷം ടൺ (എംടി) ആയിരുന്നെന്ന് ടാറ്റ സ്റ്റീൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനി 7.65 മെട്രിക് ടൺ സ്റ്റീൽ ഉൽപ്പാദിപ്പിച്ചതായി ടാറ്റ സ്റ്റീൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അതേസമയം, പ്രസ്തുത കാലയളവിലെ കമ്പനിയുടെ ഏകീകൃത വിൽപ്പന മുൻ വർഷം ഇതേ പാദത്തിലെ 6.83 മെട്രിക് ടണ്ണിൽ നിന്ന് 4 ശതമാനം ഇടിഞ്ഞ് 6.53 മെട്രിക് ടണ്ണായി. കമ്പനിയുടെ കണക്കുകൾ പ്രകാരം, അതിന്റെ ഇന്ത്യയിലെ പ്രവർത്തനം മാത്രമാണ് ഉൽപ്പാദനത്തിൽ വളർച്ച രേഖപ്പെടുത്തിയത്. 2021-22 ഏപ്രിൽ-ജൂൺ കാലയളവിൽ ഉൽപ്പാദിപ്പിച്ച 4.63 മില്ല്യൺ ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ സ്റ്റീൽ ഇന്ത്യ കഴിഞ്ഞ പാദത്തിൽ 4.92 മെട്രിക് ടൺ ഉൽപാദനത്തിൽ ആറ് ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.

ടാറ്റ സ്റ്റീൽ യൂറോപ്പ് 2022 ജൂൺ പാദത്തിൽ 2.43 MT സ്റ്റീൽ ഉത്പാദിപ്പിച്ചു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 2.67 MT ആയിരുന്നു. സമാനമായി യൂറോപ്പിലെ വിൽപ്പനയും കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2.33 മില്ല്യൺ ടണ്ണിൽ നിന്ന് 2.16 മില്ല്യൺ ടണ്ണായി കുറഞ്ഞു. കൂടാതെ, തായ്‌ലൻഡിൽ ടാറ്റ സ്റ്റീൽ തായ്‌ലൻഡ് 0.31 MT സ്റ്റീൽ ഉത്പാദിപ്പിച്ചു, ഇതും 2021-22 സാമ്പത്തിക വർഷത്തിലെ ഉല്പാദനമായ 0.35 എംടിയെക്കാൾ കുറവാണ്.

X
Top