രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എക്‌സ് സ്പ്ലിറ്റ് ദിനത്തില്‍ കുതിപ്പ് നടത്തി ടാറ്റ സ്റ്റീല്‍

ന്യൂഡല്‍ഹി: എക്‌സ് സ്പ്ലിറ്റ് ദിനമായ വ്യാഴാഴ്ച ടാറ്റ സ്റ്റീല്‍ ഓഹരി 6 ശതമാനം ഉയര്‍ച്ച കൈവരിച്ചു. നിലവില്‍ 103 രൂപയിലാണ് ഓഹരിയുള്ളത്. നേരത്തെ 1:10 അനുപാതത്തില്‍ കമ്പനി ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നു.

റെക്കോര്‍ഡ് തീയതിയായ ജൂലൈ 29 ന് മുന്‍പ് അര്‍ഹരായ ഓഹരിയുടമകളെ നിര്‍ണ്ണയിക്കുന്ന എക്‌സ് സ്പ്ലിറ്റ് ദിവസമാണ് വ്യാഴാഴ്ച. പണലഭ്യത വര്‍ധിപ്പിക്കുക, ഓഹരി ഉടമകളുടെ അടിത്തറ വിപുലമാക്കുക,ഓഹരികള്‍ കൂടുതല്‍ താങ്ങാവുന്നതാക്കുക എന്നീ ലക്ഷ്യമാണ് ഓഹരി വിഭജനത്തിന്റെ പുറകിലെന്ന് കമ്പനി പറഞ്ഞു.

പ്രതിവര്‍ഷം 34 ദശലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ശേഷിയുള്ള ടാറ്റ സ്റ്റീല്‍, ആഗോള സ്റ്റീല്‍ കമ്പനികളില്‍ ഒന്നാണ്. ഭൂമിശാസ്ത്രപരമായി വൈവിധ്യമാര്‍ന്ന സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണിത്.
കമ്പനി പ്രവര്‍ത്തനം ലോകമെമ്പാടും വ്യാപിച്ചുകിടിക്കുന്നു. 1907 ല്‍ രൂപീകൃതമായ ടാറ്റ സ്റ്റീല്‍ 108942.16 കോടി വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്.

മെറ്റല്‍സ്, ഫെറസ് മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്റ്റീല്‍, സ്റ്റീല്‍ അനുബന്ധ ഉത്പന്നങ്ങള്‍, ഊര്‍ജ്ജം എന്നിവയുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 63698.15 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു.

മുന്‍പാദത്തേക്കാള്‍ 18.50 ശതമാനം കുറവ്.ലാഭം 9675.77 രൂപയാക്കി ഉയര്‍ത്താനും കമ്പനിയ്ക്കായി. കമ്പനിയുടെ 33.92 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണ്.
22.87 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 20.41 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈകാര്യം ചെയ്യുന്നു.

X
Top