മുംബൈ: ഫലപ്രദമായ ഖനി മാനേജ്മെന്റിനായി ഡ്രോൺ അധിഷ്ഠിത ഖനന പരിഹാരങ്ങൾ നൽകുന്നതിന് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി കരാർ ഒപ്പിട്ടതായി അറിയിച്ച് ടാറ്റ സ്റ്റീൽ. ഈ സഹകരണത്തിന്റെ പ്രാഥമിക ലക്ഷ്യം, ഓപ്പൺ കാസ്റ്റ് ഖനന പ്രവർത്തനങ്ങളുടെ കാര്യക്ഷമത, സുരക്ഷ, ഉൽപ്പാദനക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിരവും അന്തിമവുമായ സംയോജിത പരിഹാരങ്ങൾ സംയുക്തമായി വികസിപ്പിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുക എന്നതാണ്. എൻഡ്-ടു-എൻഡ് ഡ്രോൺ സൊല്യൂഷനുകൾക്കായി ബംഗളൂരു ആസ്ഥാനമായുള്ള ആരവ് അൺമാൻഡ് സിസ്റ്റംസുമായി (എയുഎസ്) കമ്പനി ധാരണാപത്രം ഒപ്പുവച്ചതായി ടാറ്റ സ്റ്റീൽ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെ ഖനന സ്ഥലങ്ങളിലുടനീളം ടാറ്റ സ്റ്റീൽ ഗ്രൂപ്പ് കമ്പനികൾക്ക് മൈൻ അനലിറ്റിക്‌സും ജിയോ-ടെക്‌നിക്കൽ മാപ്പിംഗും ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ഡ്രോൺ അധിഷ്‌ഠിത പരിഹാരങ്ങൾ നൽകുന്നതിന് ടാറ്റ സ്റ്റീൽ എയുഎസുമായി സംയുക്തമായി പ്രവർത്തിക്കും. ഈ എൻഡ്-ടു-എൻഡ് മൈനിംഗ് സൊല്യൂഷനുകൾ ലാഭകരമാണെന്നും, കൂടാതെ ഉത്പാദനം, കാര്യക്ഷമത, സൈറ്റ് സുരക്ഷ എന്നിവ ഇത് മെച്ചപ്പെടുത്തുന്നതായും കമ്പനി അറിയിച്ചു.
തത്സമയ ഡാറ്റയും ഡാറ്റാ അനലിറ്റിക്‌സും ഉപയോഗിച്ച് ടാർഗെറ്റുചെയ്‌ത തന്ത്രങ്ങൾ വികസിപ്പിക്കാൻ ഡിജിറ്റലൈസേഷൻ കമ്പനിയെ പ്രാപ്‌തമാക്കുന്നു. കൂടാതെ പരാജയം പ്രവചിക്കാൻ വിഷ്വലൈസേഷനും ഡിസിഷൻ മാട്രിക്‌സ് ടൂളുകളും ഇത് നൽകുന്നുണ്ട്.