Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മെഗാ ലയന പദ്ധതിക്ക് ബോര്‍ഡ് അനുമതി: ടാറ്റ സ്റ്റീല്‍ ഓഹരിയ്ക്ക് നേട്ടം, ടിആര്‍എഫ് ലോവര്‍ സര്‍ക്യൂട്ടില്‍

ന്യൂഡല്‍ഹി: ഗ്രൂപ്പുകമ്പനികളുമായുള്ള ലയനം പ്രഖ്യാപിച്ച ടാറ്റ സ്റ്റീല്‍ ഓഹരി വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ചവരിച്ച ദിവസം തന്നെ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കാന്‍ സ്‌റ്റോക്കിനായി. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്‌സ്, ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ടിആര്‍എഫ് ലിമിറ്റഡ്, ഇന്ത്യന്‍ സ്റ്റീല്‍ ആന്‍ഡ് വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിംഗ്, എസ് ആന്‍ഡ് ടി മൈനിംഗ് എന്നിവയാണ് ടാറ്റ സ്റ്റീലില്‍ ലയിക്കുക.

നിലവില്‍ 104.40 രൂപയിലാണ് ടാറ്റ് സ്റ്റീല്‍ സ്‌റ്റോക്കുള്ളത്. ലയന വാര്‍ത്ത അതേസമയം ടിആര്‍എഫ് ഓഹരിയെ പ്രതികൂലമായി ബാധിച്ചു. 5 ശതമാനം ഇടിവ് നേരിട്ട് ഓഹരി ലോവര്‍ സര്‍ക്യൂട്ടിലെത്തുകയായിരുന്നു.

ടാറ്റ മെറ്റാലിക്ക്‌സ് 2.5 ശതമാനം താഴ്ന്ന് 781 രൂപയിലും ടാറ്റ സ്റ്റീല്‍ ലോംഗ് പ്രൊഡക്ട്‌സ് 7 ശതമാനം താഴ്ന്ന് 690 രൂപയിലുമെത്തി. നിര്‍ദ്ദിഷ്ട ലയന പദ്ധതി പ്രവര്‍ത്തന സംയോജനവും മെച്ചപ്പെട്ട സൗകര്യ വിനിയോഗവും ഉപഭോക്തൃ സംതൃപ്തിയും പണമൊഴുക്കും മാനേജ്‌മെന്റ് കാര്യക്ഷമതയും ഉറപ്പുവരുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓര്‍ഡറുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലോജിസ്റ്റിക്ക്‌സ് ചെലവുകള്‍ യുക്തിസഹമാക്കാനും സേവനം മെച്ചപ്പെടുത്താനും സാധിക്കും.

ലയന ശേഷമുള്ള ഓഹരി വിനിമയ അനുപാതം ചുവടെ
ടിന്‍പ്ലേറ്റിന്റെ 10 ഓഹരികള്‍ക്ക് ടാറ്റ സ്റ്റീലിന്റെ 33 ഓഹരികള്‍ ലഭിക്കും.

10 ടാറ്റ മേറ്റാലിക്ക്‌സ് ഓഹരികള്‍ക്ക് 79 ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ലഭ്യമാകും.

10 ടാറ്റ സ്റ്റീല്‍ ലോംഗ് ഓഹരിയുടമകള്‍ക്ക് 67 ടാറ്റ സ്റ്റീല്‍ ഓഹരികളാണ് ലഭിക്കുക.

10 ടിആര്‍എഫ് ഓഹരികള്‍ക്ക് 17 ടാറ്റ സ്റ്റീല്‍ ഓഹരികള്‍ കിട്ടും.

ടിആര്‍എഫ് ഒഴികെയുള്ള എല്ലാ ലിസ്റ്റഡ് കമ്പനികള്‍ക്കും ഈ നീക്കം അനുകൂലമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മാസത്തില്‍ ടിആര്‍എഫ് ഓഹരികള്‍ 120 ശതമാനം ഉയര്‍ന്നുവെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. ഐഡിബിഐ കാപിറ്റല്‍ ടാറ്റ സ്റ്റീല്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന നടപടിയാണ് ലയനമെന്ന് ബ്രോക്കറേജ് പറഞ്ഞു.

X
Top