
ന്യൂഡല്‍ഹി: ടാറ്റ സ്റ്റീല്‍ ഓഹരി വെള്ളിയാഴ്ച മൂന്നുമാസ ഉയരം രേഖപ്പെടുത്തി. 1 ശതമാനം ഉയര്‍ന്ന് 111.60 രൂപയില്‍ ഓഹരി ക്ലോസ് ചെയ്യുകയായിരുന്നു. ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടം നേരിട്ട ദിവസമാണ് സ്‌റ്റോക്ക് തിളക്കമാര്‍ന്ന പ്രകടനം നടത്തിയത്.
ഇത് തുടര്‍ച്ചയായ നാലാം ദിനമാണ് ഓഹരി മികവ് പ്രകടിപ്പിക്കുന്നത്. 6 ശതമാനം ഉയര്‍ച്ച ഈ ദിനങ്ങളില്‍ കൈവരിക്കാനായി.ഒരു മാസത്തെ നേട്ടം 10 ശതമാനം.
അതേസമയം ആറ് മാസത്തില്‍ പ്രകടനം ദുര്‍ബലമാണ്. സെന്‍സെക്‌സ് 12 ശതമാനം റാലി ചെയ്ത ഈ കാലയളവില്‍ സ്റ്റോക്ക് 3 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്. എതിരാളികളായ ജെഎസ്ഡബ്ല്യു സ്റ്റീല്‍,ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവ കരുത്താര്‍ജ്ജിക്കുകയും ചെയ്തു.
യഥാക്രമം 29 ശതമാനവും 49 ശതമാനവുമായിരുന്നു ഉയര്‍ച്ച. സ്റ്റീല്‍ കയറ്റുമതിയ്‌ക്കേര്‍പ്പെടുത്തിയ 15 ശതമാനം തീരുവ, പിന്‍വലിക്കാന്‍ കഴിഞ്ഞമാസം സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതാണ് ഓഹരികളെ ഉയര്‍ത്തിയത്.
അതേസമയം ആഗോള ഡിമാന്റ് ശക്തമായാല്‍ മാത്രമേ നേട്ടം തിരിച്ചുപിടിക്കാനാകൂവെന്ന് ഐസിഐസിഐ സെക്യൂരിറ്റി അനലിസ്റ്റുകള്‍ പറയുന്നു. നിലവില്‍ ആഗോള തലത്തില്‍ ഡിമാന്റ് കുറവ് അനുഭവപ്പെടുകയാണ്. അതുകാരണം അന്തര്‍ദ്ദേശീയവിപണിയില്‍ സ്റ്റീലിന്റെ വില ഇടിയുന്നു.
എന്നാല്‍ വില ഉയരുന്ന പക്ഷം അത് സ്റ്റീല്‍ കമ്പനികളുടെ കൊയ്തുകാലമായിരിക്കും. പ്രത്യേകിച്ചും റഷ്യ അന്തര്‍ദ്ദേശീയ ഉപരോധം നേരിടുന്ന സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ, ് ടാറ്റസ്റ്റീലിന്റെ റേറ്റിംഗ് ഹോള്‍ഡില്‍ നിന്നും വാങ്ങലാക്കി ഐസിഐസിഐ സെക്യൂരിറ്റീസ ഉയര്‍ത്തിയിട്ടുണ്ട്.