കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മെഗാ ലയനത്തിന് ഒരുങ്ങി ടാറ്റ സ്റ്റീൽ

മുംബൈ: ആറ് അനുബന്ധ സ്ഥാപനങ്ങളെ കമ്പനിയുമായി ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ സ്റ്റീൽ. ടാറ്റ സ്റ്റീലിന്റെ ഡയറക്ടർ ബോർഡ് ആറ് അനുബന്ധ സ്ഥാപനങ്ങളെ കമ്പനിയുമായി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി.

സബ്‌സിഡിയറികളുടെ ഭൂരിഭാഗവും ഓഹരികളും ടാറ്റ സ്റ്റീലിന്റെ കൈവശമാണ്. അതിൽ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് (74.91 ശതമാനം ഇക്വിറ്റി ഹോൾഡിംഗ്), ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ (74.96 ശതമാനം), ടാറ്റ മെറ്റാലിക്‌സ് (60.03 ശതമാനം), ദി ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ് (95.01ശതമാനം) ടാറ്റ സ്റ്റീൽ മൈനിംഗ്, എസ് ആൻഡ് ടി മൈനിംഗ് കമ്പനി (രണ്ടും പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങൾ) എന്നിവ ഉൾപ്പെടുന്നു.

ഇതിന് പുറമെ ടിആർഎഫ് ലിമിറ്റഡിനെ (34.11 ശതമാനം ഇക്വിറ്റി ഹോൾഡിംഗ്) കമ്പനിയുമായി ലയിപ്പിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി. ഓരോ സംയോജന പദ്ധതിക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും എൻസിഎൽടിയുടെയും അംഗീകാരം ഉൾപ്പെടെയുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ തേടുന്നതിനുള്ള പ്രക്രിയയിലേക്ക് നീങ്ങുമെന്ന് ടാറ്റ സ്റ്റീൽ പറഞ്ഞു.

സ്വതന്ത്ര മൂല്യനിർണ്ണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സിന്റെ നിക്ഷേപകർ കൈവശം വച്ചിരിക്കുന്ന ഓരോ 10 ഓഹരികൾക്കും ടാറ്റ സ്റ്റീലിന്റെ 67 ഓഹരികൾ ലഭിക്കും. അതുപോലെ, ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യയുടെ ഓരോ 10 ഓഹരികൾക്കും ടാറ്റ സ്റ്റീലിന്റെ 33 ഓഹരികൾ നൽകും.

ടാറ്റ മെറ്റാലിക്‌സിന്റെ പത്ത് ഓഹരികൾക്ക് ടാറ്റ സ്റ്റീലിന്റെ 79 ഓഹരികളും, ടിആർഎഫ് ലിമിറ്റഡിന്റെ ഓരോ 10 ഓഹരികൾക്കും ടാറ്റ സ്റ്റീലിന്റെ 17 ഓഹരികൾ വീതവും ലഭിക്കും. നിർദ്ദിഷ്ട സംയോജനങ്ങൾ മാനേജ്‌മെന്റ് കാര്യക്ഷമത വർദ്ധിപ്പിക്കുകയും തന്ത്രപരമായ വളർച്ച പ്രധാനം ചെയ്യുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

ഗ്രൂപ്പ് ഹോൾഡിംഗ് ഘടന ലളിതമാക്കാനുള്ള ടാറ്റ സ്റ്റീലിന്റെ സംരംഭത്തിന്റെ ഭാഗമാണ് നിർദ്ദിഷ്ട സംയോജനം. 2019 മുതൽ ടാറ്റ സ്റ്റീൽ 116 അനുബന്ധ സ്ഥാപനങ്ങളെ കമ്പനിയുമായി ലയിപ്പിച്ചിട്ടുണ്ട്.

X
Top