രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ടാറ്റ സ്റ്റീലുമായി ധാരണാപത്രം ഒപ്പുവച്ച് ഫോർഡ്

മുംബൈ: ഇരു കമ്പനികളും തമ്മിൽ ഉണ്ടാക്കിയ പ്രാഥമിക ധാരണ പ്രകാരം യൂറോപ്പിലെ ഫോർഡ് പ്ലാന്റുകൾക്ക് “ഗ്രീൻ” സ്റ്റീൽ വിതരണം ചെയ്യാൻ ടാറ്റ സ്റ്റീലിന്റെ ഡച്ച് വിഭാഗം പദ്ധതിയിടുന്നു. ഇത് പ്രകാരം കമ്പനിയുടെ നെതർലൻഡ്‌സിലെ ഇജ്മുയ്‌ഡനിലുള്ള പ്ലാന്റിൽ ഗ്രീൻ സ്റ്റീൽ ഉൽപ്പാദിപ്പിക്കാൻ ടാറ്റ സ്റ്റീൽ ഉദ്ദേശിക്കുന്നു.

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ നിർമ്മിച്ച സ്റ്റീലിനെയാണ് ഗ്രീൻ സ്റ്റീൽ എന്ന് വിളിക്കുന്നത്. ഫോർഡിനായി ഗണ്യമായ അളവിൽ ഗ്രീൻ സ്റ്റീൽ വിതരണം ചെയ്യാൻ വേണ്ട നടപടികൾ കമ്പനി കൈക്കൊള്ളുമെന്ന് ടാറ്റ സ്റ്റീൽ നെതർലൻഡ്സ് ചീഫ് എക്സിക്യൂട്ടീവായ ഹാൻസ് വാൻ ഡെൻ ബെർഗ് പറഞ്ഞു.

അതേസമയം അടുത്ത വർഷം ഉൽപ്പാദനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇലക്ട്രിക് ക്രോസ്ഓവർ മോഡലിന്റെ നിർമ്മാണത്തിനായി “ലോ കാർബൺ” സ്റ്റീൽ വിതരണം ചെയ്യുന്നതിനായി ടാറ്റ, തൈസെൻക്രുപ്പ്, സാൽസ്‌ഗിറ്റർ എന്നിവരുമായി വിതരണ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്ന് ഫോർഡ് പറഞ്ഞു. 2035-ഓടെ സീറോ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാൻ കരാറുകൾ സഹായിക്കുമെന്ന് ഫോർഡ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

X
Top