ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐപിഒ: ടാറ്റ ടെക്‌നോളജീസ് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ) നായി, ടാറ്റ ടെക്‌നോളജീസ്,സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്ക് മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടേയും ഓഹരിയുടമകളുടേയും ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലാണ് നടത്താനുദ്ദേശിക്കുന്നത്. 95,708,984 ഓഹരികള്‍ അഥവാ പെയ്ഡ് അപ്പ് കാപിറ്റലിന്റെ 26.30 ശതമാനം ഇത്തരത്തില്‍ പുറത്തിറക്കും.

നിലവില്‍ കമ്പനിയില്‍ ടാറ്റ മോട്ടോഴ്‌സിന് 74.42 ശതമാനം പങ്കാളിത്തമുണ്ട്. ടാറ്റ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് നിയന്ത്രിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് 8.96 ശതമാനവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന് 4.48 ശതമാനവും കൈയ്യാളുന്നു. ടാറ്റ മോട്ടോഴ്‌സ് 81,133,706 ഇക്വിറ്റി ഓഹരികളും ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ് 9,716,853 ഇക്വിറ്റി ഓഹരികളും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് 4,858,425 ഓഹരികളുമാണ് വിറ്റഴിക്കുക.

ഐപിഒ വലുപ്പത്തിന്റെ 35% റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കും. പ്രീ ഐപിഒ പ്ലെയ്‌സ്‌മെന്റിനെക്കുറിച്ച് ആലോചിക്കുന്നില്ല. പ്രാരംഭ ഓഹരി വില്പനയിലൂടെ 3500 -4000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ടാറ്റ ടെക്നോളജീസിന്റെ ഓഹരികള്‍ ഭാഗികമായി വിറ്റഴിക്കുമെന്ന് 2022 ഡിസംബര്‍ 22നാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. ഉചിതമായ സമയത്ത് ഐപിഒയിലൂടെ തുക സമാഹരിക്കുമെന്നും പ്രഖ്യാപിച്ചു.ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ് ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും അവരുടെ വിതരണക്കാര്‍ക്കും എന്‍ജിനീയറിങ്, ഡിസൈന്‍, പ്രൊഡക്റ്റ് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്, ഉത്പ്പന്ന വികസനം, ഐടി സര്‍വീസ് മാനേജ്‌മെന്റ് എന്നിവയില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്.

നോര്‍ത്ത് അമേരിക്ക, യൂറോപ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ പസിഫിക്ക് എന്നീ മേഖലകളിലും കമ്പനിയുടെ സേവനം വ്യാപിച്ചു കിടക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസ്ഥിരമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടെക്‌നോളജീസിന്റെ ലാഭം 16 ശതമാനത്തോളം ഇടിഞ്ഞു.

വാര്‍ഷികാടിസ്ഥാനത്തില്‍ 47.4 ശതമാനം വരുമാനവര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

X
Top