ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ അടുത്ത മാസം

വിപണി ഏറെ നാളായി കാത്തിരിക്കുന്ന ടാറ്റാ ടെക്‌നോളജീസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ മധ്യത്തോടെ നടക്കുമെന്ന്‌ സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ ഐപിഒ അപേക്ഷ നല്‍കിയ ടാറ്റാ ടെക്‌നോളജീസിന്‌ ജൂണിലാണ്‌ സെബിയില്‍ നിന്നും പബ്ലിക്‌ ഇഷ്യു നടത്തുന്നതിനുള്ള അനുമതി ലഭിച്ചത്‌.

ഐപിഒ ഉടന്‍ നടക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഡിമാന്റാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റിലുള്ളത്‌. 280 രൂപ പ്രീമിയമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നിലവില്‍ ടാറ്റാ ടെക്‌നോളജീസിന്‌ ലഭ്യമായിരിക്കുന്നത്‌.

16,300 കോടി രൂപയാണ്‌ ടാറ്റാ ടെക്‌നോളജീസിന്റെ വിപണിമൂല്യം കണക്കാക്കിയിരിക്കുന്നത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുകയെത്രയെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല. 3800-4000 കോടി രൂപയുടെ ഐപിഒ ആയിരിക്കുമെന്നാണ്‌ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്‌.

പ്രൊമോട്ടറായ ടാറ്റാ മോട്ടോഴ്‌സിന്റെയും മറ്റ്‌ രണ്ട്‌ നിക്ഷേപകരുടെയും കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നതിനായി പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആയിരിക്കും നടത്തുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

ഐപിഒക്ക്‌ മുമ്പായി പിതൃസ്ഥാപനമായ ടാറ്റാ മോട്ടോഴ്‌സ്‌ ടാറ്റാ ടെക്‌നോളജീസിന്റെ 9.9 ശതമാനം ഓഹരികള്‍ 1614 കോടി രൂപയ്‌ക്ക്‌ വില്‍ക്കും. ടിപിജി റൈസ്‌ ക്ലൈമറ്റ്‌ 9 ശതമാനവും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ്‌ ഫൗണ്ടേഷന്‍ ബാക്കിയുള്ള 0.9 ശതമാനവും ഓഹരികള്‍ വാങ്ങും.

ഐപിഒ നടത്തുമ്പോള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള 9.57 കോടി ഓഹരികള്‍ വില്‍ക്കും. നിലവില്‍ ടാറ്റാ മോട്ടോഴ്‌സ്‌ ടാറ്റാ ടെക്‌നോളജീസിന്റെ 74.69 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌.

ടാറ്റാ മോട്ടോഴ്‌സിന്റെ കൈവശമുള്ള 8,11,33,706 ഓഹരികള്‍ ഐപിഒ വഴി വിറ്റഴിക്കും. ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ്‌ 97,16,853 ഓഹരികളും ടാറ്റ കാപ്പിറ്റല്‍ ഗ്രോത്ത്‌ ഫണ്ട്‌ 48,58,425 ഓഹരികളുമാണ്‌ വില്‍ക്കുന്നത്‌.

ഈ സ്ഥാപനങ്ങള്‍ക്ക്‌ നിലവില്‍ യഥാക്രമം ടാറ്റാ ടെക്‌നോളജീസില്‍ 7.26 ശതമാനവും 3.63 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്‌. ആഗോള തലത്തിലെ പ്രൊഡക്‌ട്‌ എന്‍ജിനീയറിംഗ്‌, ഡിജിറ്റല്‍ സര്‍വീസസ്‌ കമ്പനിയാണ്‌ ടാറ്റാ ടെക്‌നോളജീസ്‌.

2004ല്‍ ടിസിഎസ്‌ ആണ്‌ ടാറ്റാ ഗ്രൂപ്പില്‍ നിന്ന്‌ ഏറ്റവുമൊടുവില്‍ ഐപിഒ നടത്തിയത്‌. 2017ല്‍ എന്‍.ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ആയതിനു ശേഷം ടാറ്റാ ഗ്രൂപ്പ്‌ നടത്തുന്ന ആദ്യത്തെ ഐപിഒ ആയിരിക്കും ടാറ്റാ ടെക്‌നോളജീസിന്റേത്‌.

X
Top