രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വൈദ്യുത ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ

കൊച്ചി: ഒന്നരവർഷത്തിനുള്ളില്‍ ഇന്ത്യയില്‍ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ ഇ.വി പദ്ധതി തയ്യാറാക്കി.

ആറ് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും (സി.പി.ഒ.) രണ്ട് ഓയില്‍ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.

ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ ചാർജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിക്കാനും മികച്ച രീതിയില്‍ മാനേജ് ചെയ്യാനുമാണ് തീരുമാനം. ഇന്ത്യൻ റോഡുകളില്‍ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍.

വൈദ്യുത വാഹനങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നതിന് ടാറ്റ പവറുമായി ചേർന്ന് ടാറ്റ ഇ.വി റൂഫ്‌ടോപ്പ് സോളാർ സംവിധാനം ഉപയോഗിക്കുന്ന സംയോജിത സാമ്പത്തിക പാക്കേജ് അവതരിപ്പിക്കും.

20 ശതമാനം ഉപയോക്താക്കള്‍ മേല്‍ക്കൂര സോളാർ സ്ഥാപിച്ചതായി പഠനത്തില്‍ കണ്ടെത്തി. 93 ശതമാനം വൈദ്യുതവാഹനങ്ങളും വീട്ടില്‍ നിന്നാണ് ചാർജ് ചെയ്യുന്നത്.

പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാസൗകര്യങ്ങളുടെ വർദ്ധിക്കുന്ന സ്വീകാര്യതയെ പ്രയോജനപ്പെടുത്തുകയാണ് ടാറ്റാ ഇ.വിയുടെ ലക്ഷ്യം.

X
Top