
മുംബൈ: സെബി കണക്കനുസരിച്ച് നൂറോളം വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകരുടെ നിക്ഷേപത്തിന്റെ 50 ശതമാനത്തിലധികം ഒരൊറ്റ കോര്പ്പറേറ്റ് ഗ്രൂപ്പിലാണ്. ഹിന്ദുജാസ്, അദാനി, ജിഎംആര്, ടാറ്റ എന്നിവയുള്പ്പെടെ 40 ഓളം ഗ്രൂപ്പുകളിലാണ് ഇത്തരം നിക്ഷേപങ്ങള് നടത്തിയിട്ടുള്ളത്.
പൊതു റീട്ടെയില്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ അല്ലെങ്കില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയല്ലാതെ കേന്ദ്രീകൃത ഹോള്‍ഡിംഗുകളുള്ള അത്തരം എഫ്പിഐകളെ റെഗുലേറ്റര്‍ ‘ഉയര്‍ന്ന അപകടസാധ്യത’ യുള്ളവയായി പരിഗണിക്കുന്നു.
സെബി നിര്‍വചിച്ചിരിക്കുന്ന ഈ ‘ഹൈ റിസ്‌ക്’ എഫ്പിഐകള്‍ക്ക് അദാനി ഗ്രൂപ്പില്‍ 33,223 കോടി രൂപയും ഹിന്ദുജ ഗ്രൂപ്പില്‍ 18,210 കോടി രൂപയും ഒപി ജിന്‍ഡാല്‍ ഗ്രൂപ്പില്‍ 7,871 കോടി രൂപയും ടാറ്റ ഗ്രൂപ്പില്‍ 2,301 കോടി രൂപയും നിക്ഷേപമുണ്ട്.
മാത്രമല്ല, അത്രയൊന്നും അറിയപ്പെടാത്ത സ്ഥാപനങ്ങള്‍ക്ക് അവരുടെ മുഴുവന്‍ നിക്ഷേപവും ഒരൊറ്റ ഗ്രൂപ്പിലുണ്ട്. .എസ്.എന് ഇന്വെസ്റ്റ്മെന്റ്സ്, വേദ ഇന്വെസ്റ്റേഴ്സ്, ഡെക്കാന് വാല്യൂ, എ/ഡി ഇന്വെസ്റ്റേഴ്സ് ഫണ്ട്, സി/ഡി ഇന്വെസ്റ്റേഴ്സ് ഫണ്ട് എന്നീ അഞ്ച് എഫ്പിഐകള്ക്ക് ജിഎംആര് ഗ്രൂപ്പില്‍ 100 ശതമാനം നിക്ഷേപമാണുള്ളത്. ഇഷാന ക്യാപിറ്റല്‍ മാസ്റ്റര്‍ ഫണ്ട്, എസ്എഫ്എസ്പിവിഐ, ഡ്രാഗ്സ എന്നിവയുടെ 100 ശതമാനം നിക്ഷേപവും ഹിന്ദുജ ഗ്രൂപ്പിലാണ്.
ഇത്തരം 51 എഫ്പിഐകള്‍ക്കാണ് ഒരൊറ്റ ഗ്രൂപ്പില്‍ പൂര്‍ണ്ണ നിക്ഷേപമുള്ളത്.
സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദേശപ്രകാരം, 50 ശതമാനത്തിലധികം നിക്ഷേപമുള്ള അല്ലെങ്കില്‍ 25,000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപമുള്ള ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ (എജക)െ അവരുടെ ഉടമസ്ഥാവകാശം, സാമ്പത്തിക താല്‍പര്യം, നിയന്ത്രണം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തണം. സോസൈറ്റി ജനറല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ജനറല്‍ അറ്റ്ലാന്റിക്, ഗൂഗിള്‍, വാര്‍ബര്‍ഗ് പിന്‍സസ് എന്നിവ എഫ്പിഐ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.