രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മൈലേജ്’ കൂട്ടി മത്സരം നേരിടാൻ ടാറ്റയുടെ വൈദ്യുതകാറുകൾ

  • ചൈനീസ് കമ്പനികളുടെ സഹകരണം തേടി JSW ഗ്രൂപ്പ്

പുതുവർഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ തന്ത്രങ്ങളുമായി വൈദ്യുതവാഹന വിപണി പിടിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് വാഹന നിർമാണ കമ്പനികള്‍. 2025-ല്‍ വൈദ്യുത വാഹനങ്ങളുടെ നീണ്ട നിരയാണ് വാഹന പ്രേമികളെ കാത്തിരിക്കുന്നതെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു.

മിക്ക കമ്പനികളും പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഇ.വി. വിപണിയില്‍ സാന്നിധ്യം ശക്തമാക്കാൻ ദൂരപരിധി കൂട്ടാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്സ്. ചൈനീസ് കമ്ബനികളെ കൂട്ടുപിടിച്ച്‌ ഇ.വി.യില്‍ ടോപ്പ് ഗിയറിടാനുള്ള ഒരുക്കത്തിലാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും.

വൈദ്യുതകാർ വിപണിയില്‍ മത്സരം ശക്തമായതോടെ ഒറ്റ ചാർജിലുള്ള ദൂരപരിധി കൂട്ടി വിപണിയില്‍ സാന്നിധ്യം നിലനിർത്താനാണ് ടാറ്റ മോട്ടോഴ്സ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പുതുതായിറങ്ങുന്ന വൈദ്യുതകാറുകളുടെ ദൂരപരിധി 500 കിലോമീറ്ററോ അതിലധികമോ ആയി ഉയർത്തുന്നതിനാണ് നീക്കം.

നിലവില്‍ വൈദ്യുതകാർ വിപണിയില്‍ ടാറ്റ മോട്ടോഴ്സിന് 50 ശതമാനത്തിലധികം വിപണിപങ്കാളിത്തമുണ്ട്. എന്നാല്‍, എം.ജി. മോട്ടോഴ്സ് ഉള്‍പ്പെടെയുള്ളവയില്‍നിന്ന് ശക്തമായ മത്സരമാണ് നേരിടുന്നത്. രാജ്യത്ത് വൈദ്യുതകാർ വിപണി വളർന്നുകൊണ്ടിരിക്കുന്നതായും ഇതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ടാറ്റ മോട്ടോഴ്സ് യാത്രാവാഹന വിഭാഗം മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ വിപണിയില്‍ വിമുഖത നിലവിലുണ്ട്. അതുകൊണ്ടുതന്നെ 2024 -ല്‍ വൈദ്യുതവാഹനവിപണിയുടെ വളർച്ച നാമമാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്ററിയുടെ ശേഷികൂട്ടി കൂടുതല്‍ ദൂരപരിധി ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

45 കിലോവാട്ട് അവർ ബാറ്ററിയുമായി 489 കിലോമീറ്റർ ദൂരപരിധിയില്‍ നെക്സണ്‍ ഇ.വി. പുറത്തിറക്കി. നേരത്തേയിത് 325 കിലോമീറ്റർ വരെയായിരുന്നു. പുതുതായെത്തുന്ന കാറിന് 500 കിലോമീറ്റർ ദൂരപരിധിയാണ് ലക്ഷ്യമിടുന്നത്. പുറത്തിറങ്ങാനിരിക്കുന്ന സിയേറ, ഹാരിയർ വൈദ്യുതകാറുകള്‍ക്കും 500 കിലോമീറ്ററിലധികം ദൂരപരിധിയാണ് കമ്ബനി ലക്ഷ്യമിടുന്നത്.

വൈദ്യുതവാഹന വിപണിയില്‍ സാന്നിധ്യമുറപ്പിക്കാൻ ജെ.എസ്.ഡബ്ല്യു
ചൈനീസ് വാഹനനിർമാതാക്കളായ എം.ജി. മോട്ടോഴ്സുമായി സഹകരിക്കുന്നതിനൊപ്പം വൈദ്യുതവാഹന വിപണിയില്‍ സാന്നിധ്യമുറപ്പിക്കാൻ ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ശ്രമം തുടങ്ങി.

ഇതിന്റെ ഭാഗമായി ചൈനീസ് വൈദ്യുതവാഹന നിർമാതാക്കളായ ഗീലി, ബി.വൈ.ഡി. എന്നിവയടക്കമുള്ള കമ്ബനികളുമായി ചർച്ചകള്‍ തുടങ്ങിയതായാണ് വിവരം.
ഇന്ത്യയില്‍ വൈദ്യുതകാറുകളും ട്രക്കുകളും പുറത്തിറക്കുകയാണ് ലക്ഷ്യം. ലൈസൻസ് കരാർ അല്ലെങ്കില്‍ സാങ്കേതികവിദ്യാ കൈമാറ്റമാണ് സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജിൻഡാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ചൈനയിലെ സായിക് മോട്ടോറുമായുള്ള സഹകരണം നിലനിർത്തിക്കൊണ്ടാകും പുതിയ മേഖലയിലേക്കു കടക്കുക. സഹകരണത്തില്‍ 2025-ല്‍ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിൻഡാല്‍ ഗ്രൂപ്പ് വക്താക്കള്‍ സൂചിപ്പിച്ചു.

ജെ.എസ്.ഡബ്ല്യു. ഗ്രീൻ മൊബിലിറ്റിക്കു കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനമെന്നാണ് സൂചന.

X
Top