ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അസറ്റ് ഹോംസിൽ നിക്ഷേപവുമായി ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്‌സ്

  • കേരളത്തിന്റെ റിയാൽറ്റി മേഖലയിലെ ആദ്യ എഫ്ഡിഐ
  • 2025 നവംബറോടെ 100 പദ്ധതികൾ പൂർത്തിയാക്കാൻ അസറ്റ് ഹോംസ്

കൊച്ചി: കേരളത്തിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസിൽ നിക്ഷേപം നടത്തി ആഗോള റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സ്. യുഎസിലെ ബോസ്‌റ്റൺ ആസ്ഥാനമായ ടോറസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സിന്റെ, അസറ്റ് ഹോംസുമായുള്ള പങ്കാളിത്തം, ഒരു സംയുക്ത സംരംഭ, നിക്ഷേപ പങ്കാളി എന്ന നിലയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു കോടിയിലധികം ചതുരശ്ര അടി വിസ്തൃതിയിൽ പത്ത് ബില്യൺ ഡോളറിലധികം ടോറസ് ഇതിനോടകം നിക്ഷേപിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്നത്.

അസറ്റ് ഹോംസിന്റെ സുസ്ഥിരമായ പ്രവർത്തനമികവും മികച്ച കോർപ്പറേറ്റ് ഗവർണൻസും വളർച്ചാസാധ്യതകളും കണക്കിലെടുത്താണ് പങ്കാളിത്തമെന്ന് ടോറസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സ് ഗ്ലോബൽ പ്രസിഡന്റ് എറിക് റിജിൻബൗട് പറഞ്ഞു. അസറ്റ് ഹോംസിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാൻ ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് ടോറസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സ്, ഇന്ത്യ മാനേജിംഗ് ഡയറ്ക്ടർ അജയ് പ്രസാദ് വ്യക്തമാക്കി.
തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് ത്രീയിൽ ആകെ 55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വരുന്ന ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായി അസറ്റ് ഹോംസിന്റെ നൂറാമത് പദ്ധതിയായ അസറ്റ് ഐഡന്റിറ്റി ഉടൻ നിർമാണമാരംഭിക്കും. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളും പെന്റ്ഹൗസുകളും സെൽഫി യൂണിറ്റുകളുമുൾപ്പെടെ 300 പാർപ്പിട യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് അസറ്റ് ഐഡന്റിറ്റി.

25 ഏക്കറിൽ ആകെ 55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വരുന്ന ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയിൽ അസറ്റ് ഐഡന്റിറ്റി ടവറിന് പുറമെ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെൻറർ, ഓഫീസുകൾ എന്നിവയുമുണ്ടാകും. ആർക്കിടെക്ചർ രംഗത്തെ അതികായരായ ഇംഗ്ലണ്ടിലെ ബെനോയ് ആണ് ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ മാസ്റ്റർപ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിനുള്ളിൽ മറ്റൊരു നഗരമായി വിഭാവനം ചെയ്യുന്ന പദ്ധതി കേരളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയൊരു ആഗോള ജീവിതശൈലി സാക്ഷാത്കരിക്കുമെന്ന് ടോറസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സ് ഇന്ത്യ സിഒഒ അനിൽ കുമാർ പറഞ്ഞു.

അസറ്റ് ഹോംസിനെ രാജ്യത്തെ മുൻനിര റിയാൽറ്റി കമ്പനികളിൽ ഒന്നാക്കാൻ ലക്ഷ്യമിട്ടുള്ള മിഷൻ സെന്റിനിയലിന്റെ രൂപരേഖ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വി. പ്രഖ്യാപിച്ചു. 2025 നവംബറോടെ 100 പദ്ധതികളും നൂറിന കർമപരിപാടിയും ഇതുവഴി പൂർത്തീകരിക്കും. 2022 കലണ്ടർ വർഷം അസറ്റ് ഹോംസ് ഏഴ് പദ്ധതികളിലായി 450 അപ്പാർട്ട്മെന്റ് യൂണിറ്റുകൾ പൂർത്തിയാക്കി. നിർമാണം പൂർത്തിയാക്കിയ 74- മത്തെയും 75-മത്തെയും പദ്ധതികളായ കണ്ണൂരിലെ അസറ്റ് സെനറ്റ്, അസറ്റ് റെയിൻട്രീ എന്നിവയുടെ ഉദ്ഘാടനം ജനുവരി 7 ന് നടക്കും.

അസറ്റ് ഐഡന്റിറ്റിക്ക് പുറമെ ഈ സാമ്പത്തിക വർഷം തന്നെ എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി അഞ്ച് പാർപ്പിട പദ്ധതികളും കഴക്കൂട്ടത്ത് 10 ഏക്കറിലും കളമശേരിയിൽ 22 ഏക്കറിലുമായി രണ്ട് മെഗാ ടൗൺഷിപ്പുകളും അസറ്റ് ഹോംസ് പ്രഖ്യാപിച്ചിട്ടുണ്ട്.
2023 ൽ അസറ്റ് ഹോംസ് വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സുനിൽ കുമാർ അറിയിച്ചു. വിദേശത്തെ ആദ്യ രണ്ടു പദ്ധതികൾ ദുബൈയിലെ ജുമൈറ വില്ലേജ് സർക്കിൾ, അൽ വർസാൻ എന്നിവിടങ്ങളിലാണ്.

കർണാടക, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലേക്കും ഈ വർഷം തന്നെ പ്രവർത്തനം വ്യാപിപ്പിക്കും.

X
Top