സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി 18 ശതമാനമാക്കി കുറച്ചേക്കും

കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലായ് 23ന് അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറച്ചേക്കും.

വൈദ്യുത വാഹനങ്ങളിലേക്ക് പൂർണമായും മാറുന്നതിനുള്ള ആദ്യ നടപടിയാണ് ഹൈബ്രിഡ് കാർ വിപണിയുടെ വളർച്ചയെന്ന് പ്രമുഖ കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ 28 ശതമാനം ചരവ് സേവന നികുതിയാണ് ( ജി.എസ്.ടി) ഹൈബ്രിഡ് വാഹനങ്ങൾക്ക് ഈടാക്കുന്നത്. ഫോസിൽ ഇന്ധനത്തിനൊപ്പം വൈദ്യുതി മോഡിലും ഓടുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

താങ്ങാനാവാത്ത നികുതി ഹൈബ്രിഡ് വാഹനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പ്രമുഖ കമ്പനികളായ മാരുതി സുസുക്കി, ടൊയോട്ട കിർലോസ്കർ എന്നിവയുടെ പ്രതിനിധികൾ ധനമന്ത്രിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം വലിയ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ തുക ഉത്തർപ്രദേശ് സർക്കാർ പൂർണമായും ഒഴിവാക്കിയിരുന്നു.

അതേസമയം ആഭ്യന്തര കമ്പനികളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വൈദ്യുത വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന നടപടികൾ വേണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രാമുഖ്യം നൽകിയാൽ ഇ വാഹന വിപണിക്ക് തിരിച്ചടിയാകുമെന്നും അവർ പറയുന്നു.

X
Top