രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ 2023-24 കേന്ദ്ര ബജറ്റിലും

ഗ്രീന് മൊബിലിറ്റി എന്ന കേന്ദ്ര സര്ക്കാരിന്റെ പ്രഖ്യാപിത നയം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള് 2023-24 കേന്ദ്ര ബജറ്റിലും ഇടംനേടി. 2070-ഓടെ കാര്ബണ് ബഹിര്ഗമനം പൂര്ണമായും സാധിക്കുമെന്നാണ് ധനമന്ത്രി പ്രതീക്ഷ പങ്കുവെച്ചത്. ഇതിനായി ഇലക്ട്രിക് വാഹനങ്ങള്, ഹൈഡ്രജന് ഫ്യുവല് സെല്വാഹനങ്ങള്, സി.എന്.ജി. പോലുള്ള വാഹനങ്ങള് പ്രോത്സാഹിപ്പിക്കുമെന്നതാണ്.

കാര്ബണ് ബഹിര്ഗമനം കുറയ്ക്കുന്നതിനും ഹരിത ഹൈഡ്രജന്റെ ഉപയോഗം പ്രോത്സഹിപ്പിക്കുന്നതിനുമായി 35,000 കോടി രൂപയാണ് ബജറ്റില് വകയിരുത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമായിരുന്നു.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്ര സര്ക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. അതിനാല് തന്നെ ഇലക്ട്രിക് വാഹനങ്ങള് കൂടുതല് ജനങ്ങള്ക്ക് പ്രാപ്യമാക്കുന്നതിനായി നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്റ വില കുറയും. ഇലക്ട്രിക് വാഹനങ്ങളില് ഉപയോഗിക്കുന്ന ലിഥിയം അയേണ് ബാറ്ററികളുടെ കുറയ്ക്കുമെന്ന സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്.

കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള വാഹനങ്ങള് പൊളിക്കുന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റില് പണവും വകയിരുത്തിയിട്ടുണ്ട്. സര്ക്കാര് സ്ഥാപനങ്ങളില് ഉപയോഗിക്കുന്ന വാഹനങ്ങള്, സര്ക്കാര് ഉടമസ്ഥതയിലുള്ള ആംബുലന്സുകള്, സര്ക്കാര് പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങള് എന്നിവയെല്ലാം ഉള്പ്പെടെ പത്ത് ലക്ഷത്തോളം വാഹനങ്ങളാണ് പൊളിക്കാനുള്ളത്.

സര്ക്കാര് ഉടമസ്ഥതയിലുള്ള വാഹനങ്ങള് പൊളിക്കുന്നത് മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹന വിപണിയില് വലിയ നേട്ടമുണ്ടാക്കുമെന്നുമാണ് വിലയിരുത്തലുകള്. പത്ത് ലക്ഷം വാഹനങ്ങള് ഒന്നിച്ച് നിരത്തൊഴിയുന്നതിന് പിന്നാലെ ഇവയ്ക്ക് പകരമായി പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതുണ്ട്.

ഇത് വാഹന വിപണിയില് വലിയ കുതിപ്പിന് വഴിവെക്കുമെന്നാണ് വിലയിരുത്തലുകള്.

X
Top