ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ബജറ്റിലെ നികുതി: ധനമന്ത്രി നൽകിയതും എടുത്തുകളഞ്ഞതും ഇതൊക്കെയാണ്?

ദായ നികുതിയിൽ പല സുപ്രധാനമായ മാറ്റങ്ങളും ഉൾക്കൊള്ളുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ്. പലരും പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്തപ്പോൾ പലരും നിരാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്.

ആദായനികുതിയിൽ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്തെല്ലാം നികുതികളാണ് എടുത്തുകളഞ്ഞത്

ബജറ്റിൽ ധനമന്ത്രി നൽകിയത്

  1. പുതിയ ആദായനികുതി സമ്പ്രദായത്തിലെ സ്ലാബുകൾ പരിഷ്കരിച്ചു
  2. ശമ്പള വരുമാനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കും ഉള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയാക്കി വർദ്ധിപ്പിച്ചു. 25000 രൂപ പുതിയ ബജറ്റിൽ കൂട്ടി
    3.ഫാമിലി പെൻഷൻകാർക്ക് ഉള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 15000 രൂപ കൂട്ടി ഇരുപത്തയ്യായിരം രൂപ ആക്കി
  3. തൊഴിൽ ദാതാക്കളുടെ എൻ പി എസ് വിഹിതം 10 ശതമാനത്തിൽ നിന്നും 14% ആക്കി കൂട്ടി
  4. ലോങ്ങ് ടേം ക്യാപ്പിറ്റൽ ഗെയിൻ ടാക്സിന്റെ പരിധി ഇരുപത്തിഅയ്യായിരം രൂപ കൂട്ടി ഒന്നേകാൽ ലക്ഷമാക്കി
  5. ലോങ്ങ് ടേം ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് പന്ത്രണ്ടര ശതമാനം ആക്കി കുറച്ചു. നേരത്തെ ഇത് 20% ആയിരുന്നു.
    ധനമന്ത്രി എടുത്തുകളഞ്ഞ നികുതി ഇളവുകൾ
  6. ഷോർട് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് 15 ശതമാനത്തിൽ നിന്നും 20% ആക്കി കൂട്ടി.
  7. സ്വർണ്ണം, മറ്റ് ആസ്തികൾ എന്നിവയുടെ വില്പനയ്ക്ക് ലഭ്യമായിരുന്ന ഇൻഡക്സേഷൻ ആനുകൂല്യം എടുത്തു കളഞ്ഞു
  8. നികുതി ഇളവ് ലഭ്യമാക്കുന്നതിനായി വാടക വരുമാനം ബിസിനസ് വരുമാനമാക്കി കാണിക്കുന്നതിനുള്ള സൗകര്യം അവസാനിപ്പിച്ചു
  9. എഫ് ആൻഡ് ഒയ്ക്കുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് 0.02 ശതമാനത്തിൽ നിന്നും 0.1% ആക്കി
X
Top