ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടിസിഎസ് രണ്ടാം പാദ ഫലപ്രഖ്യാപനം: സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിവരസാങ്കേതിക വിദ്യ കമ്പനിയായ ടിസിഎസ് സെപ്തംബര്‍ പാദത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏകീകൃത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 8.41 ശതമാനവും തുടര്‍ച്ചയായി 9.93 ശതമാനവും വര്‍ധിപ്പിച്ച കമ്പനി, പ്രവര്‍ത്തനവരുമാനം യഥാക്രമം. 18.01 ശതമാനം, 4.83 ശതമാനം എന്നിങ്ങനെ ഉയര്‍ത്തി. സെപ്തംബര്‍ പാദഅറ്റാദായം, പ്രവര്‍ത്തനവരുമാനം എന്നിവ യഥാക്രമം 10,465 കോടി രൂപ 55,309 കോടി രൂപ എന്നിങ്ങനെയാണ്.

8.1 ബില്ല്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ബുക്കാണ് കഴിഞ്ഞ പാദത്തില്‍ കമ്പനിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ സമ്മിശ്ര കാഴ്ചപ്പാടാണ് ഓഹരിയെ സംബന്ധിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വച്ച് പുലര്‍ത്തുന്നത്.

മക്വാറി
4150 രൂപയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം സ്റ്റോക്കിന് നല്‍കുന്നത്. ഇബിറ്റ മാര്‍ജിന്‍ മെച്ചപ്പെടുത്തിയ കമ്പനിയുടെ നികുതി കഴിച്ചുള്ള ലാഭവും വരുമാനവും പ്രതീക്ഷ കള്‍ക്കപ്പുറമായില്ല. കമ്പനി ജീവനക്കാരുടെ എണ്ണം കൂട്ടുന്നതോടെ മാര്‍ജിന്‍ കുറയുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

നൊമൂറ
2620 രൂപ ലക്ഷ്യവില നിശ്ചയിച്ച് റെഡ്യൂസ് റേറ്റിംഗാണ് കമ്പനി നല്‍കുന്നത്.

ബേര്‍ണ്‍സ്റ്റീന്‍
3850 രൂപ ലക്ഷ്യവിലയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗ് ബ്രോക്കറേജ് സ്ഥാപനം ഓഹരിയ്ക്ക് നല്‍കുന്നു.

ജെഫറീസ്
3180 രൂപ ലക്ഷ്യവിലയോട് കൂടിയ ഹോള്‍ഡ് റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരിയ്ക്ക് നല്‍കുന്നത്.

സിഎല്‍എസ്എ
3450 രൂപയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നു.

ക്രെഡിറ്റ് സ്യൂസ്
3300 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റേത്.

സിറ്റി
2900 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍ക്കാനാണ് സിറ്റിയുടെ നിര്‍ദ്ദേശം

ഷെയര്‍ഖാന്‍
3650 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം.

മോതിലാല്‍ ഓസ്വാള്‍
3580 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിക്കുന്നു.

X
Top