കൊച്ചി: വികസിത രാജ്യങ്ങളിലെ മാന്ദ്യം മൂലം കമ്പനികൾ ചെലവ് ചുരുക്കൽ മോഡിലേക്ക് നീങ്ങിയതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ ലാഭത്തിൽ പ്രതീക്ഷിച്ച വർദ്ധന നേടാനായില്ല.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ടിസിഎസിന്റെ വരുമാനം 3.5 ശതമാനം ഉയർന്ന് 61,237 കോടി രൂപയിലെത്തി.
വടക്കേ അമേരിക്കയിലെ വരുമാനത്തിൽ 3.2 ശതമാനം കുറവുണ്ടായി. കമ്പനിയുടെ ലാഭം അവലോകന കാലയളവിൽ 9.2 ശതമാനം ഉയർന്ന് 12,434 കോടി രൂപയിലെത്തി.