സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ടിസിഎസ് ഒന്നാംപാദ അറ്റാദായത്തില്‍ 8.7% വര്‍ധന

ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദഫലങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. കമ്പനിയുടെ അറ്റാദായം 8.7 ശതമാനം വര്‍ധിച്ച് 12,040 കോടി രൂപയായി.

മുന്‍വര്‍ഷം ഇതേകാലയളവിലെ അറ്റാദായം 11,074 കോടി രൂപയായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് അറ്റാദായം 3.1 ശതമാനം ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്.

സമാന കാലയളവിലെ കമ്പനിയുടെ വരുമാനം 5.4 ശതമാനം വര്‍ധിച്ച് 62,613 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 59,381 കോടി രൂപയായിരുന്നു.

ഓഹരിയൊന്നിന് 10 രൂപയുടെ ഇടക്കാല ലാഭവിഹിതവും ടിസിഎസ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 5ന് വിതരണം ചെയ്യുന്ന ഡിവിഡന്റ് ലഭിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി ജൂലൈ 20 ആയി കമ്പനി നിശ്ചയിച്ചു.

X
Top