Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2023 സാമ്പത്തികവര്‍ഷത്തില്‍ ടിസിഎസ് നിയമിച്ചത് 22600 പേരെ, മുന്‍വര്‍ഷത്തെ 1.3 ലക്ഷത്തില്‍ നിന്നും വന്‍ ഇടിവ്

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) 2023 സാമ്പത്തികവര്‍ഷത്തില്‍ നിയമിച്ചത് 22600 ജീവനക്കാരെ. 2015 സാമ്പത്തികവര്ഷത്തിന് ശേഷം കൂട്ടിച്ചേര്‍ത്ത കുറഞ്ഞ എണ്ണം ജീവനക്കാരാണിത്. ആവര്‍ഷം കമ്പനി ജോലി നല്‍കിയത് 19,000 പേര്‍ക്ക് മാത്രമാണ്.

പിന്നീട് 2019 സാമ്പത്തികവര്‍ഷത്തില്‍ 29287 പേരേയും 2020 ല്‍ 24,179 പേരേയും 2021 ല്‍ 40185 പേരേയും ജോലിക്കെടുത്തു. 2022 സാമ്പത്തികവര്‍ഷത്തില്‍ 1.3 ലക്ഷം റിക്രൂട്ട്‌മെന്റാണ് കമ്പനി നടത്തിയത്.

ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 6,14,795 പേരായി. നിയമനത്തിലെ കുറവ് ഐടി മേഖല നേരിടുന്ന സമ്മര്‍ദ്ദത്തെ കുറിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. 2023 അവസാന പാദത്തില്‍ ജീവനക്കാരില്‍ 821 എണ്ണത്തിന്റെ വര്‍ധന കണ്ടു.

2022 സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തില്‍ 35209 പേര്‍ക്ക്‌ തൊഴില്‍ ലഭ്യമായ സ്ഥാനത്താണിത്. 2023 ഒന്നാം പാദത്തില്‍ 9840 പേരേയും രണ്ടാംപാദത്തില്‍ 2197 പേരേയും മൂന്നാംപാദത്തില്‍ 821 പേരേയുമാണ് കമ്പനി നിയമിച്ചത്.

X
Top