ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടിസിഎസ് രാജ്യത്തെ മികച്ച തൊഴിലിടം


ന്യൂഡല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി. ആമസോണും മോര്‍ഗന്‍ സ്റ്റാന്‍ലിയും തൊട്ടുപിന്നിലുണ്ട്. പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലിങ്കഡ്ഇന്‍ ആണ് ഇന്ത്യയിലെ മികച്ച 25 തൊഴിലിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

മുന്നേറാനുള്ള കഴിവ്, നൈപുണ്യ വളര്‍ച്ച, കമ്പനി സ്ഥിരത, ബാഹ്യ അവസരം, കമ്പനി അടുപ്പം, ലിംഗ വൈവിധ്യം, വിദ്യാഭ്യാസ പശ്ചാത്തലം, രാജ്യത്തെ ജീവനക്കാരുടെ സാന്നിധ്യം തുടങ്ങി കരിയര്‍ പുരോഗതിയിലേക്ക് നയിക്കുന്ന എട്ട് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനികളെ ലിങ്കഡ്ഇന്‍ റാങ്കുചെയ്തത്. സാമ്പത്തിക സേവനങ്ങള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പ്രൊഫഷണല്‍ സേവനങ്ങള്‍, മാനുഫാക്ചറിംഗ്, ഗെയിമിംഗ് മേഖലകള്‍ ഈ വര്‍ഷം ലിസ്റ്റിലുള്‍പ്പെട്ടു. കഴിഞ്ഞവര്‍ഷം ടെക്ക് കമ്പനികളായിരുന്നു ആധിപത്യം പുലര്‍ത്തിയത്.

മക്വാരി ഗ്രൂപ്പ് (5), എച്ച്ഡിഎഫ്‌സി ബാങ്ക് (11), മാസ്റ്റര്‍കാര്‍ഡ് (12), യൂബി (14) എന്നിവയുള്‍പ്പെടെ 10 ധനകാര്യ കമ്പനികളാണ് പട്ടികയിലിടം പിടിച്ചത്.ഇ-സ്‌പോര്‍ട്‌സ്, ഗെയിമിംഗ് എന്നിവയില്‍ നിന്നുള്ള ഡ്രീം 11, ഗെയിംസ് 24 ×7 തുടങ്ങിയ കമ്പനികള്‍ ആദ്യമായി പട്ടികയില്‍ ഇടം നേടി. ലിങ്ക്ഡ്ഇനിന്റെ ഈ വര്‍ഷത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് പട്ടികയില്‍ ഉണ്ടായിരുന്ന സെപ്‌റ്റോ 16-ാം സ്ഥാനം നേടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, കമ്പ്യൂട്ടര്‍ സുരക്ഷ എന്നിവയാണ് ടെക്‌നോളജി മേഖലയിലെ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ തേടുന്ന കഴിവുകള്‍. വാണിജ്യ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വളര്‍ച്ചാ തന്ത്രങ്ങള്‍ എന്നിവയില്‍ നൈപുണ്യമുള്ളവര്‍ക്കാണ് ഫിനാന്‍ഷ്യല്‍ മേഖലയില്‍ ഡിമാന്റ്. എഞ്ചിനീയറിംഗ്, കണ്‍സള്‍ട്ടിംഗ്, പ്രൊഡക്ട് മാനേജ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ്, ഡിസൈന്‍, ഫിനാന്‍സ്, ഓപ്പറേഷന്‍സ് എന്നീ വിഭാഗങ്ങളിലാണ് മുന്‍ നിരകമ്പനികള്‍ നിക്ഷേപമിറക്കുന്നതെന്നും ലിങ്കഡ്ഇന്‍ പറയുന്നു.

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി,പൂനെ നഗരങ്ങളെയാണ് കൂടുതല്‍ കമ്പനികള്‍ ആസ്ഥാനമാക്കുന്നത്.

X
Top