കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രണ്ടാം വർഷവും തേയില കയറ്റുമതിയിൽ ക്ഷീണം

കൊച്ചി: കൊവിഡും ലോക്ക്ഡൗണും കണ്ടെയ്‌നർ ക്ഷാമവും മൂലം തുടർച്ചയായ രണ്ടാംവർഷവും ഇന്ത്യയുടെ തേയില കയറ്റുമതി തളർന്നു. 2021-22ൽ 5,415.78 കോടി രൂപയുടെ 200.79 മില്യൺ കിലോഗ്രാം തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. 2020-21ൽ കയറ്റുമതി 5,311.53 കോടി രൂപയുടെ 203.79 മില്യൺ കിലോഗ്രാമായിരുന്നു.

2018-19ലെ 5,506.84 കോടി രൂപയുടെ 254.50 മില്യൺ കിലോഗ്രാമിൽ നിന്നും 2019-20ലെ 5,457.10 കോടി രൂപയുടെ 241.34 മില്യൺ കിലോഗ്രാമിൽ നിന്നുമാണ് ഈ തളർച്ച. നടപ്പുവർഷം (2022-23) ജനുവരി-മേയിൽ 2,116.75 കോടി രൂപയുടെ 83.49 മില്യൺ കിലോഗ്രാം കയറ്റുമതി നടന്നു. മുൻവർഷത്തെ സമാനകാലയളവിൽ കയറ്റുമതി അളവ് 77.26 മില്യൺ കിലോഗ്രാമും മൂല്യം 2,036.37 കോടി രൂപയുമായിരുന്നു; ഇക്കുറി അളവിൽ വളർച്ച 8.06 ശതമാനവും മൂല്യത്തിൽ വളർച്ച 3.94 ശതമാനവും.

കൊവിഡ് കാലത്തും ശേഷവും ഒരുരാജ്യവും ഇന്ത്യയുടെ തേയില കയറ്റുമതി നിഷേധിച്ചിട്ടില്ലെന്നും മികച്ച ഗുണനിലവാരം ഇന്ത്യൻ തേയിലയുടെ മികവാണെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. എഫ്.എസ്.എസ്.എ.ഐയുടെ മാനദണ്ഡപ്രകാരം പരിശോധനകൾ നടത്തിയശേഷമാണ് കയറ്റുമതി.

X
Top