Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മള്‍ട്ടിബാഗര്‍ നേട്ടം നല്‍കി ടെക് കമ്പനി

മുംബൈ: 2021 ലെ ലിസ്റ്റിംഗിന് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച അപൂര്‍വ്വം ടെക് കമ്പനികളിലൊന്നാണ് ഈസ് മൈ ട്രിപ്പ്. സൊമാട്ടോ, പേടിഎം,കാര്‍ട്രേഡ് പോലുള്ള കമ്പനികള്‍ പരാജയപ്പെട്ടിടത്താണ് കമ്പനി വെന്നിക്കൊടി പാറിച്ചത്. 2021 മാര്‍ച്ച് 19 ന് ലിസ്റ്റ് ചെയ്ത ഓഹരി 110 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ആദായം ഇതിനോടകം നിക്ഷേപകന് സമ്മാനിച്ചു.

ഓഹരിവില ചരിത്രം
13 ശതമാനം പ്രീമിയത്തില്‍ 206 ,212 രൂപകളിലാണ് ഓഹരി യഥാക്രമം ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തത്. പിന്നീട് 110 ശതമാനത്തിന്റെ നേട്ടമുണ്ടാക്കാന്‍ ഈസ് മൈട്രിപ്പിനായി. നിലവില്‍ 393.50 രൂപയിലാണ് ഓഹരിയുള്ളത്.

ജൂണിലവസാനിച്ച പാദത്തില്‍ നികുതി കഴിച്ചുള്ള ലാഭം 33.7 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു. തൊട്ടുവര്‍ഷത്തെ സമാനപാദത്തില്‍ 14.9 കോടി രൂപയായിരുന്നു ലാഭം. 1663 കോടി രൂപയുടെ ബുക്കിംഗ് വരുമാനമാണ് ഈ യാത്ര സേവന ദാതാക്കള്‍ സ്വന്തമാക്കിയത്.

വിമാനയാത്ര ബുക്കിംഗ് 212 ശതമാനവും ഹോട്ടല്‍ ബുക്കിംഗ് 409 ശതമാനവും ട്രെയ്ന്‍, ബസ് ബുക്കിംഗ് 132 ശതമാനം വീതവും കമ്പനി വര്‍ധിപ്പിച്ചു. വിപണി മൂല്യം 1 ബില്ല്യണ്‍ കവിഞ്ഞതോടെ രാജ്യത്തെ യൂണികോണ്‍ ക്ലബിലും കമ്പനി അംഗമായി.

X
Top