രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

30 കോടി രൂപയ്‌ക്ക് രണ്ട് സംയുക്ത സംരംഭങ്ങൾ ഏറ്റെടുത്ത് ടെക് മഹീന്ദ്ര

മുംബൈ: തങ്ങളുടെ രണ്ട് ദക്ഷിണാഫ്രിക്കൻ സംയുക്ത സംരംഭങ്ങളായ ടെക് മഹീന്ദ്ര സൗത്ത് (പിടി) ലിമിറ്റഡ്, ടെക് മഹീന്ദ്ര ഹോൾഡ്‌കോ പിടി ലിമിറ്റഡ് എന്നിവയിലെ മുഴുവൻ ഓഹരികളും ഏകദേശം 30 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ടെക് മഹീന്ദ്ര അറിയിച്ചു.

സംയുക്ത സംരംഭത്തിൽ നിന്ന് പുറത്തുപോകുന്ന പങ്കാളിയായ ഫാൽകോർപ്പ് ടെക്നോളജീസിൽ നിന്ന് ടെക് മഹീന്ദ്ര സൗത്തിലെ (പിടി) 49 ശതമാനം മഹീന്ദ്ര ഹോൾഡ്കോ പിടി ലിമിറ്റഡിന്റെ 4 ശതമാനം എന്നിങ്ങനെ ഓഹരി ഏറ്റെടുത്തതായി കമ്പനി ഒരു ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

62 മില്യൺ ദക്ഷിണാഫ്രിക്കൻ റാൻഡിന്റെ അല്ലെങ്കിൽ ഏകദേശം 29.69 കോടി രൂപയുടെ പണമിടപാടിലാണ് ഈ രണ്ട് കമ്പനികളിലെയും ഓഹരികൾ ഏറ്റെടുത്തതെന്ന് ടെക് മഹീന്ദ്ര ഫയലിംഗിൽ പറഞ്ഞു. ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സേവന കൺസൾട്ടിംഗ് കമ്പനിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ടെക് മഹീന്ദ്ര ലിമിറ്റഡ്.

X
Top