ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1600.7 ദശലക്ഷം ഡോളറാണ് വരുമാനം (13159 കോടി രൂപ). മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4 ശതമാനം കുറവ്.
അറ്റാദായം 38 ശതമാനം താഴ്ന്ന് 692.5 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 440 ബിപിഎസ് കുറഞ്ഞ് 6.8 ശതമാനമായി. എതിരാളികളെ അപേക്ഷിച്ച് വലിയ തോതില്‍ ദുര്‍ബലമാണ് കമ്പനിയുടെ മാര്‍ജിന്‍.
സേവന വരുമാനത്തിലെ ഇടിവ് (പ്രധാനമായും ആശയവിനിമയത്തില്‍), കോംവിവയിലെ (ടെലികോം ക്ലയന്റുകളുടെ സബ്‌സിഡിയറി സേവനം) കാലാനുസൃതത, ഉപഭോക്തൃ സാഹചര്യം എന്നിവ കാരണമാണ് മാര്‍ജിന്‍ കുറഞ്ഞതെന്ന് സിഎഫ്ഒ രോഹിത് ആനന്ദ് പറയുന്നു.
കമ്പനിയുടെ മൊത്തം കരാര്‍ മൂല്യം (ടിസിവി) അല്ലെങ്കില്‍ കരാര്‍ വിജയങ്ങള്‍ 359 മില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 802 മില്യണ്‍ ഡോളറായിരുന്നു. തൊട്ടുമുന്‍ പാദത്തില്‍ 592 മില്യണ്‍ ഡോളറായിരുന്നു ടിസിവി.
ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 13 ശതമാനമാക്കി കുറയ്ക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്.