രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ടെക്‌ ഓഹരികള്‍ മിക്കതിനും ലിസ്റ്റിംഗിനു ശേഷം നിരാശ

മുംബൈ: ന്യൂ ഏജ്‌ ടെക്‌ കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനം നിക്ഷേപകര്‍ വിലയിരുത്തുകയും അതില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്യുന്നത്‌ ഉചിതമായിരിക്കും. വലിയ പ്രതീക്ഷകളോടെയാണ്‌ പുതിയ ടെക്‌ കമ്പനികള്‍ പബ്ലിക്‌ ഇഷ്യു നടത്തുന്നതെങ്കിലും ലിസ്‌റ്റിങ്ങിനുശേഷം അവയില്‍ മിക്കതിന്റെയും പ്രകടനം അത്ര മികച്ചതല്ല. ഇതുവരെ ലിസ്‌റ്റ്‌ ചെയ്‌ത ടെക്‌ കമ്പനികളില്‍ പകുതിയും ്‌ ലിസ്‌റ്റിംഗിന്‌ ശേഷമുള്ള വിലയ്‌ക്ക്‌ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

ഓഹരി വിപണിയിലേക്ക്‌ കടന്നുവന്ന 11 പുതിയ ടെക്‌ കമ്പനികളില്‍ 5 എണ്ണവും നിക്ഷേപകര്‍ക്ക്‌ നഷ്‌ടമാണ്‌ നല്‍കിയത്‌. അതേസമയം പതിനൊന്ന്‌ കമ്പനികളില്‍ ഒന്‍പത്‌ കമ്പനികളും നേട്ടത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. കാര്‍ട്രേഡ്‌ ടെക്ക്‌, പേടിഎം എന്നീ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകരെ നിരാശയിലാഴ്‌ത്തി.

ലിസ്റ്റിംഗിനു ശേഷം കാര്‍ട്രേഡ്‌ ടെക്കിന്‍റെ ഓഹരി 35 ശതമാനം ഇടിവ്‌ രേഖപ്പെടുത്തിയപ്പോള്‍ പേടിഎമ്മിന്റെ ഓഹരികള്‍ 65 ശതമാനമാണ്‌ ഇടിഞ്ഞത്‌.

പേടിഎം നിക്ഷേപകര്‍ക്ക്‌ വലിയ നഷ്‌ടമാണ്‌ സമ്മാനിച്ചത്‌. പേടിഎം പേയ്‌മെന്റ്‌സ്‌ ബാങ്കിന്‌ മേല്‍ റിസര്‍വ്‌ ബാങ്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓഹരിയുടെ പ്രകടനത്തെ ഏറെ പ്രതികൂലമായി ബാധിച്ചു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിരളം ടെക്‌ കമ്പനികളില്‍ ഒന്നായ നൈക ഐപിഒയ്‌ക്ക്‌ ശേഷം നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചു. ലിസ്‌റ്റിങ്ങിന്‌ ശേഷമുള്ള വിലയുടെ 50 ശതമാനത്തില്‍ താഴെയായാണ്‌ നൈക നിലവില്‍ വ്യാപാരം ചെയ്യുന്നത്‌.

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോ ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും ശക്തമായ ഇടിവ്‌ നേരിട്ടിരുന്നെങ്കിലും കമ്പനി ലാഭം കൈവരിച്ചതോടെ ഓഹരിയുടെ പ്രകടനം മികച്ചതായി. ലിസ്റ്റ്‌ ചെയ്‌ത വിലയുടെ ഇരട്ടിയായി ഓഹരി ഉയരുകയും ചെയ്‌തു.

ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ഈസിട്രിപ്‌ പ്ലാനേഴ്‌സിന്‍റെ ഓഹരി ലിസ്‌റ്റിങ്ങിന്‌ മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം അതിന്റെ 150 ശതമാനത്തിലധികം ഉയര്‍ന്നു.

സൊമാറ്റോയും പോളിസി ബസറാറും പോലെ വിപണി മേധാവിത്തം പുലര്‍ത്തുകയും സാമ്പത്തികനില മെച്ചപ്പെടുകയും ചെയ്‌ത കമ്പനികളുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോള്‍ വളര്‍ച്ചയില്‍ വെല്ലുവിളികള്‍ നേരിടുകയും റെഗുലേറ്ററി അതോറ്റികളുടെ കടുത്ത നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമാകുകയും ചെയ്യുന്ന പേടിഎം പോലുള്ള കമ്പനികള്‍ ഓഹരി വിപണിയില്‍ മല്ലിടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

X
Top