മുംബൈ: തുടര്‍ച്ചയായ അഞ്ച് സെഷനുകളില്‍ നേട്ടം കൊയ്ത ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 61000 ,18000 ലെവലുകള്‍ക്ക് മുകളില്‍ എത്തി. സെന്‍സെക്‌സ് 463 പോയിന്റുയര്‍ന്ന് 61112 ലെവലിനും നിഫ്റ്റി 150 പോയിന്റുയര്‍ന്ന് 18065 ലെവലിനും മുകളില്‍ എത്തുകയായിരുന്നു.
പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ചെറിയ ലോവര്‍ ഷാഡോവോട് കൂടിയ ബുള്ളിഷ് കാന്‍ഡില്‍ മുന്നോട്ടുള്ള ശക്തമായ പ്രയാണത്തെ സൂചിപ്പിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തി.ഹ്രസ്വകാലത്തില്‍ 18200-18300 നിഫ്റ്റി ലക്ഷ്യം വയ്ക്കും. 17900 ലായിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്്റ്റി50
സപ്പോര്‍ട്ട്: 17,935- 17,887 -17,809.
റെസിസ്റ്റന്‍സ്: 18,091- 18,139 – 18,217.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,928- 42,812 -42,624
റെസിസ്റ്റന്‍സ്: 43,303-43,419 – 43,607.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
റാംകോ സിമന്റ്‌സ്
എന്‍ടിപിസി
സീമെന്‍സ്
എംസിഎക്‌സ് ഇന്ത്യ
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്
കോറമാന്‍ഡല്‍
സിപ്ല
നെസ്ലെ
ഡാബര്‍
മൂത്തൂറ്റ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഐവിപി ലിമിറ്റഡ്: ജെയിന്‍ ഹാര്‍ദ്ദിക്ക് ഇന്ദ്രമാല്‍ 98978 ഓഹരികള്‍ 167.75 രൂപ നിരക്കില്‍ വാങ്ങി.
ജെറ്റ് ഫ്രയ്റ്റ് ലോജിസ്റ്റിക്ക്‌സ് : അനില്‍ ടള്‍സിയാന്‍ 335000 ഓഹരികള്‍ 11.6 രൂപ നിരക്കില്‍ വിറഅറു.
ക്ഷിതിജ് പോളിലൈന്‍ ലിമിറ്റഡ്: നീലം ന്യാതി 690361 ഓഹരികള്‍ 16.2 രൂപ നിരക്കില്‍ വില്‍പന നടത്തി.
സോം ഡിസ്റ്റിലവറി: അനുരാധ നൗഗ്രിയ 20140 ഓഹരികള്‍ 26.88 രൂപ നിരക്കില്‍ വാങ്ങി.
മെയ് 2 ന് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ടാറ്റ സ്റ്റീല്‍, അംബുജ സിമന്റ്സ്, വരുണ്‍ ബിവറേജസ്, ബിര്‍ള കേബിള്‍, സിഗ്‌നിറ്റി ടെക്നോളജീസ്, ഡിസിഎം ശ്രീറാം, ഫിനോ പേയ്മെന്റ് ബാങ്ക്, ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി ഇന്ത്യ, കെഇഐ ഇന്‍ഡസ്ട്രീസ്, ആസ്ടെക് ലൈഫ് സയന്‍സസ്, മോള്‍ഡ്-ടെക് ടെക്നോളജീസ്, ന്യൂജെന്‍ സോഫ്റ്റ്വെയര്‍ ടെക്നോളജീസ്, പഞ്ചാബ് & സിന്ധ് ബാങ്ക് , സ്പന്ദന സ്ഫൂര്‍ട്ടി ഫിനാന്‍ഷ്യല്‍, യുകോ ബാങ്ക്