ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സാംഖ്യ ലാബ്‌സിന്റെ ഓഹരികൾ ഏറ്റെടുത്ത് തേജസ് നെറ്റ്‌വർക്ക്‌സ്

മുംബൈ: സാംഖ്യ ലാബ്‌സിന്റെ 0.97 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ട് കമ്പനിയിലെ ഓഹരി പങ്കാളിത്തം 64.40 ശതമാനമായി ഉയർത്തി തേജസ് നെറ്റ്‌വർക്ക്‌സ്. സാംഖ്യ ലാബ്‌സിന്റെ 93,571 ഇക്വിറ്റി ഷെയറുകൾ ഒരു ഷെയറിന് 454.19 രൂപ എന്ന നിരക്കിൽ 4.25 കോടി രൂപയുടെ മൊത്ത പരിഗണനയ്‌ക്കാണ്‌ ഏറ്റെടുത്തതെന്ന് ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ തേജസ് നെറ്റ്‌വർക്ക്സ് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

നിലവിൽ സാംഖ്യ ലാബ്‌സിന്റെ 283.94 കോടി രൂപ മൂല്യം വരുന്ന 62,51,496 ഇക്വിറ്റി ഷെയറുകൾ തേജസ് നെറ്റ്‌വർക്ക്‌സിന്റെ കൈവശമുണ്ട്. ഇത് സാംഖ്യയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 64.40 ശതമാനം വരും. അതേസമയം വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 1.32 ശതമാനം ഉയർന്ന് 488.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

5G ORAN, 5G സെല്ലുലാർ ബ്രോഡ്‌കാസ്റ്റ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉൽപ്പന്നങ്ങൾ എന്നിവ ചേർത്ത് തേജസിന്റെ വയർലെസ് ഓഫറുകൾ വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ കമ്പനിയെ സഹായിക്കും. ഇതിലൂടെ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ ഡിസൈൻ എന്നിവയ്‌ക്കൊപ്പമുള്ള 73 പേറ്റന്റുകൾ ഉപയോഗിച്ച് ഐപിആർ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താനാകുമെന്നും തേജസ് പ്രതീക്ഷിക്കുന്നു.

കൂടാതെ നിർദിഷ്ട ഏറ്റെടുക്കൽ കമ്പനിക്ക് പ്രത്യേക ആപ്ലിക്കേഷനുകൾക്കായുള്ള ഇൻ-ഹൗസ്, ഫാബ്ലെസ് സെമികണ്ടക്ടർ ചിപ്പ് ഡിസൈൻ വൈദഗ്ധ്യത്തിലേക്കുള്ള പ്രവേശനവും സാധ്യമാക്കും.

X
Top