രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എജിആർ വിഷയത്തില്‍ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ വീണ്ടും നിരക്ക് ഉയർത്താൻ ടെലികോം കമ്പനികൾ

കൊച്ചി: അഡ്‌ജസ്റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആർ/AGR) വിഷയത്തില്‍ ടെലികോം കമ്പനികളുടെ(Telecom Companies) ഹർജി സുപ്രീം കോടതി(Suprem Court) തള്ളിയതോടെ മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക്(Call Tariff) വീണ്ടും കൂടാൻ സാദ്ധ്യതയേറി.

സ്‌പെക്‌ട്രം ബാദ്ധ്യത കണക്കിലെടുത്ത് സേവനങ്ങളുടെ നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് പ്രധാന ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ വ്യക്തമാക്കുന്നു.

അഞ്ചാം തലമുറ സേവനങ്ങള്‍ നല്‍കുന്നതിന് അധിക നിക്ഷേപം കമ്പനികള്‍ നടത്തുമ്പോള്‍ എ.ജി.ആർ ബാദ്ധ്യത കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. രണ്ട് മാസം മുൻപ് ജിയോയും എയർടെല്ലും നിരക്കുകളില്‍ വർദ്ധന വരുത്തിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ കാള്‍ നിരക്കുകളില്‍ ഇരുപത് ശതമാനം വരെ വർദ്ധന പ്രതീക്ഷിക്കാമെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.

X
Top