
മുംബൈ:നിരന്തര നിക്ഷേപം ആവശ്യപ്പെടുന്നതിനാല്‍ ടെലികോം മേഖല നിക്ഷേപയോഗ്യമല്ലെന്ന് പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. സിഎന്‍ബിസി ടിവി 18 നോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പൊതുമേഖല ബാങ്കുകളില്‍ താന്‍ ബുള്ളിഷാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമയാനം, ആശുപത്രികള്‍, കോര്‍പ്പറേറ്റ് ബാങ്കുകള്‍ എന്നിവയാണ് ജുന്‍ജുന്‍വാലയെ ആകര്‍ഷിക്കുന്ന മറ്റ് മേഖലകള്‍. പൊതുമേഖലാ ബാങ്കുകളില്‍ പ്രൊവിഷന്‍ റൈറ്റ്ബാക്ക് പ്രതീക്ഷിക്കുന്നതായി ബിഗ് ബുള്‍ പറഞ്ഞു. ലാഭമുയര്‍ത്തുന്നതിനാണ് ഇത് നടപ്പാക്കുക.
ക്രെഡിറ്റ് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിലനിര്‍ണ്ണയ ശക്തിയും ഉയരാന്‍ സാധ്യതയുണ്ട് ‘ വായ്പ എടുക്കാന്‍ കഴിയുന്നവര്‍ കടം കൊടുക്കാന്‍ കഴിയുന്നവരാണ്, പൊതുമേഖലാ ബാങ്കുകള്‍ക്ക് നിക്ഷേപം ശേഖരിക്കാനുള്ള വലിയ ശക്തിയുണ്ട് ‘ ജുന്‍ജുന്‍വാല കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് രാജ്യം നന്ദി പറയേണ്ടത് മുകേഷ് അംബാനിയോടാണ്. “ആശയവിനിമയചെലവ് കുറഞ്ഞതാണ് ഈ രാജ്യത്ത് ഡിജിറ്റലൈസേഷന് കാരണമായത്. ഇതിന് അംബാനിയോട് രാജ്യം ശാശ്വതമായി കടപ്പെട്ടിരിക്കുന്നു,” ജുന്‍ജുന്‍വാല നിരീക്ഷിച്ചു.