രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ടെലികോം സ്‌പെക്ട്രം ലേലം പൂര്‍ത്തിയായി

ന്യൂഡൽഹി: ടെലികോം സ്പെക്ട്രം ലേലം പൂര്‍ത്തിയായപ്പോള്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ താരിഫ് വര്‍ധനയിലേക്കാണ്. വര്‍ധന ഉടനെ ഉണ്ടായേക്കുമെന്ന് ഒരു വിഭാഗം വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വോഡഫോണ്‍ ഐഡിയ 3,510.4 കോടി രൂപയുടെ സ്പെക്ട്രം വാങ്ങിയത് അപ്രതീക്ഷിതമായെന്ന് അനലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. കൂടാതെ ജിയോയുടെ ‘നിശബ്ദ’ ചെലവുകള്‍ (973.62 കോടി രൂപ) അതിന്റെ ഏറ്റവും ഉയര്‍ന്ന പണ നിക്ഷേപത്തിന് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് എന്നിവ വ്യാഴാഴ്ചത്തെ അവരുടെ റിപ്പോര്‍ട്ടുകളില്‍, ഇപ്പോള്‍ സ്‌പെക്ട്രം ലേലം അവസാനിച്ചതിനാല്‍ താരിഫ് വര്‍ദ്ധനയിലേക്ക് ഇനി ശ്രദ്ധ തിരിയുമെന്ന് അഭിപ്രായപ്പെട്ടു.

സ്പെക്ട്രം ലേലത്തിന് പിന്നിലെ, താരിഫ് വര്‍ദ്ധനയിലേക്ക് ശ്രദ്ധ മാറുമെന്ന് കൊട്ടക്കും ചൂണ്ടിക്കാട്ടി.

X
Top