
ന്യൂഡല്‍ഹി: സിംഗപ്പൂര്‍ സ്റ്റേറ്റ് നിക്ഷേപകരായ ടെമാസെക് ഹോള്‍ഡിംഗ്‌സ് ഇന്ത്യന്‍ ജ്വല്ലറി ബ്ലൂസ്റ്റോണില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു.വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്‌സലിന്റെയും ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയുടെയും പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ ബ്ലൂസ്റ്റോണിന് 500 മില്യണ്‍ ഡോളറിനടുത്ത് മൂല്യമുണ്ട്. പകര്‍ച്ചവ്യാധിയ്ക്ക് ശേഷമുള്ള വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ടിംഗ് തുണയാകും.
2024 ഓടെ 300 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതി ജ്വല്ലറി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെബ്‌സൈറ്റ് പ്രകാരം ഇപ്പോള്‍ 150 ലധികം സ്റ്റോറുകളാണുള്ളത്. ചെറുതും വലുതുമായ ആയിരക്കണക്കിന് പ്രാദേശിക സ്വതന്ത്ര ജ്വല്ലറി സ്റ്റോറുകളാണ് ഇന്ത്യന്‍ ആഭരണ മാര്‍ക്കറ്റിന്റെ പ്രത്യേകത.
ടൈറ്റന്‍ കമ്പനി ഉടമസ്ഥതയിലുള്ള തനിഷ്‌ക്, കാരറ്റ്‌ലെയ്ന്‍, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങിയ ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകളും ആധിപത്യം പുലര്‍ത്തുന്നു. നിലവില്‍ രണ്ടാമത്തെ വലിയ ആഭരണ ഉപഭോഗ രാജ്യമാണ് ഇന്ത്യ.
ചൈനയാണ് ഒന്നാമത്.