Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഷാങ്ഹായ് പ്ലാന്റിന്റെ ഉൽപ്പാദന ശേഷി വർധിപ്പിച്ച് ടെസ്‌ല

ഡൽഹി: കമ്പനിയുടെ ഷാങ്ഹായ് പ്ലാന്റിന്റെ ഉൽപ്പാദന ശേഷി വർധിപ്പിച്ച് ടെസ്‌ല ഇങ്ക്. ഷാങ്ഹായ് പ്ലാന്റിന്റെ ഉൽപാദന ശേഷി വിപുലീകരിക്കുന്നതിനുള്ള ഒരു പദ്ധതി തിങ്കളാഴ്ച പൂർത്തിയാക്കിയതായി ടെസ്‌ല അറിയിച്ചു.

കമ്പനികളുടെ പാരിസ്ഥിതിക വിവര വെളിപ്പെടുത്തലുകൾക്കായുള്ള ഷാങ്ഹായ് ഗവൺമെന്റ് പ്ലാറ്റ്‌ഫോമിലെ ഒരു പ്രസ്താവനയിലൂടെയാണ് ടെസ്‌ല ഈക്കാര്യം അറിയിച്ചത്. അതിനാൽ നവീകരണത്തിന് ശേഷമുള്ള പ്രൊഡക്ഷൻ ലൈനുകളുടെ പരീക്ഷണം 2022 സെപ്തംബർ 19 മുതൽ നവംബർ 30 വരെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഷാങ്ഹായ് പ്ലാന്റിൽ ആഴ്ചയിൽ 22,000 യൂണിറ്റ് മോഡൽ 3, മോഡൽ Y കാറുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലെത്താൻ ടെസ്‌ല അതിന്റെ ഉൽപ്പാദനം വർധിപ്പിച്ചതായി റോയിട്ടേഴ്‌സ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

X
Top