ഇന്ത്യയിലെ പെയിന്റ് വിപണിയുടെ നിറം മങ്ങുന്നുരാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞുപ്രത്യക്ഷ നികുതി വരുമാനത്തില്‍ 15.4 ശതമാനം വളര്‍ച്ചഇ-കൊമേഴ്‌സ് കമ്പനികളുടെ ഉദ്യോഗസ്ഥരെ ഇഡി വിളിച്ചു വരുത്തുന്നുഉപഭോക്തൃ വില പണപ്പെരുപ്പം കുതിക്കുന്നു

ടെസ്ല ഇന്ത്യയിലേയ്ക്ക്, ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുവ ഇളവ് നല്‍കിയേക്കും

ന്യൂഡല്‍ഹി: ടെസ്ല, കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുന്നു. പൂര്‍ണ്ണമായി നിര്‍മ്മിച്ച കാറുകള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയക്കണമെന്ന നിര്‍ദ്ദേശം കമ്പനി ഇപ്പോള്‍ ഉന്നയിക്കുന്നില്ല. 40,000 ഡോളറിന് മീതെ വിലയുള്ള കാറുകള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നു.

തീരുവ കുറയ്ക്കാതെ ഇന്ത്യയിലേയ്ക്കില്ലെന്ന് ടെസ്ല സ്ഥാപന്‍ എലോണ്‍ മസ്‌ക്ക് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ ആവശ്യത്തില്‍ നിന്നും കമ്പനി റിവേഴ്‌സ് എടുത്തു. അതേസമയം ടെസ്ല കാറുകള്‍ ഇവിടെ നിര്‍മ്മിക്കുകയാണെങ്കില്‍ ഘടകങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഇന്ത്യ സന്നദ്ധമായേക്കും.

അത്തരമൊരു പദ്ധതി , ഘട്ടം ഘട്ട മാനുഫാക്ചറിംഗ് പ്രോഗ്രാമിന് (പിഎംപി) കീഴില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയ ടെസ്ല സംഘത്തില്‍ വിതരണ ശൃംഖല എക്‌സിക്യുട്ടീവുകളുണ്ടെന്നും അവര്‍ നിര്‍മ്മാണ് പദ്ധതികള്‍ തയ്യാറാക്കിയതായും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ തുറക്കുന്നതും അജണ്ടയിലുണ്ട്.

ആപ്പിളിന്റെ പാത പിന്തുടരുന്നു
ആപ്പിളിന്റ ഇന്ത്യയിലെ വിജയത്തെ തുടര്‍ന്നാണ് ടെസ്ലയുടെ സമീപനത്തില്‍ മാറ്റമുണ്ടായിരിക്കുന്നത്. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം ഇരട്ടിയാക്കിയിരുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ 7 ബില്യണ്‍ ഡോളറിലധികമാണ് കമ്പനി രാജ്യത്ത് അസംബിള്‍ ചെയ്തത്.

ഇതില്‍ 5 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ചൈന-അമേരിക്ക വ്യാപാരയുദ്ധമാണ് അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേയ്ക്ക് അടുപ്പിക്കുന്നത്. ചൈനവിട്ട് മറ്റ് പ്രദേശങ്ങള്‍ തേടാന്‍ ഇത് അവരെ പ്രേരിപ്പിച്ചു.

അതേസമയം ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രൊജക്ട് വഴി നിരവധി ആനുകൂല്യങ്ങളാണ് രാജ്യം ലഭ്യമാക്കുന്നത്.

X
Top