ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടെസ്ല ഇന്ത്യയിൽ നടത്തുക 16,697 കോടിയുടെ നിക്ഷേപമെന്ന് റിപ്പോർട്ട്

മുംബൈ: ലോക കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ടെസ്ലയുടെ വരവിനായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾ സ്വപ്‌നം കണ്ട് തുടങ്ങിയപ്പോൾ തൊട്ടു കേൾക്കുന്ന പേരുകളിൽ ഒന്നാണ് ടെസ്ല.

ആഡംബരം കവിഞ്ഞൊഴുകുന്ന ടെസ്ല മോഡലുകൾ വിദേശ നിർമ്മിതമായതു കൊണ്ടു തന്നെ അവിടത്തെ ബജറ്റ് മോഡലുകൾ പോലും ഇന്ത്യയിൽ എത്തിക്കുമ്പോൾ പ്രീമിയം ആകും. നികുതിയാണ് ഇതിനു കാരണം.

ടെസ്ല ഇന്ത്യയിൽ തന്നെ നിർമ്മാണം ആരംഭിച്ചാൽ ഈ പ്രശ്‌നം ഉണ്ടാകില്ല. ഇതിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് ഉടൻ അവസാനിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം നൽകിയതാണ് ടെസ്ലയെ ആകർഷിക്കുന്നത്. അടുത്തിടെ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകൾ മസ്‌കിന്റെ മനസിലെ മഞ്ഞുരുക്കിയെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

ടെസ്ലയുടെ വരവ് ഇന്ത്യയിൽ 16,697 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിനു വഴിവയ്ക്കുമെന്നാണ് വിവരം. പ്ലാന്റിന് അനുയോജ്യമായ ഇടം കണ്ടെത്താൻ മസ്‌ക് ഈ മാസം ഇന്ത്യയിലേയ്ക്ക് ഒരു ടീമിനെ അയയ്ക്കുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതോടകം മികച്ച ഇവി ഇൻഫ്രാസ്ട്രക്ചറും, കയറ്റുമതിക്കായി തുറമുഖ സാധ്യതകളുമുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കമ്പനിയുടെ പ്രഥമ പട്ടിയിലുള്ളതെന്നും സൂചനകളുണ്ട്.

അതേസമയം വിഷയത്തിൽ ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ ഇവി നയത്തിനു കീഴിൽ വ്യവസ്ഥകൾക്കു വിധേയമായി സർക്കാർ കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതാണ് മസ്‌കിനെ വീണ്ടും ഇന്ത്യയിലേയ്്ക്ക് ആകർഷിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കാൻ ശ്രമിക്കുന്ന വിദേശ ബ്രാൻഡുകൾക്ക് അകമഴിഞ്ഞ സഹായവും മോദി സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി യുഎസിൽ വെച്ച് മസ്‌കിനെ കണ്ടിരുന്നു. വിവിധ മേഖലകളിൽ താങ്ങാവുന്ന വിലയിൽ സാങ്കേതികവിദ്യ പ്രാപ്യമാക്കുന്ന മസ്‌കിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചിരുന്നു.

ഇലക്ട്രിക് മൊബിലിറ്റി, അതിവേഗം വികസിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലെ നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങൾ ചർച്ച ചെയ്യാൻ മോദി മസ്‌കിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരുന്നു.

പുതിയ ഇവി സ്‌കീമിനു കീഴിൽ രാജ്യത്ത് നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്നു സർക്കാർ വ്യക്തമാക്കുന്നു. മറ്റു ചില നിർദേശങ്ങളും പുതിയ പോളിസി മുന്നോട്ടുവയ്ക്കുന്നു.

ടെസ്ല രാജ്യത്ത് ഉൽപ്പാദനം ആരംഭിച്ചാൽ ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഇന്ത്യക്കാർ കുറഞ്ഞ ചെലവിൽ ടെസ്ല മോഡലുകൾ ലഭിക്കുമെന്നതും സത്യമാകും.

X
Top