
സാൻ ഫ്രാൻസിസ്കോ: മൂന്നുമാസത്തിനിടെ റിക്കാർഡ് കാർ വില്പനയുമായി ഇലോണ്‍ മസ്കിന്‍റെ ഇലക്ട്രിക് വാഹന സംരംഭമായ ടെസ്‌ല.
വില്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടു വിദേശവിപണികളിൽ വില കുറച്ചതിനു പിന്നാലെയാണ് ഈ കുതിപ്പ്. അമേരിക്ക, ബ്രിട്ടൻ, ചൈന തുടങ്ങിയ വിപണികളിലാണു ടെസ്‌ലയുടെ വില കുറച്ചത്.
സാമ്പത്തികവർഷത്തിന്‍റെ രണ്ടാം പാദത്തിൽ 4.6 ലക്ഷം കാറുകളാണു ടെസ്‌ല വിറ്റഴിച്ചത്. ഒരു വർഷം മുമ്പ് സമാന കാലയളവിലെ കണക്കുകൾ നോക്കിയാൽ 80 ശതമാനത്തിന്‍റെ വർധന. ഇക്കാലയളവിൽ 4.8 ലക്ഷം വാഹനങ്ങളാണു ടെസ്‌ല നിർമിച്ചത്.
വിപണിയിലെ മറ്റു കാർ നിർമാതാക്കളുമായി ഏറ്റുമുട്ടുന്നതിനു വേണ്ടിയാണു ടെസ്‌ല കാറുകളുടെ വില കുറച്ചത്; പ്രത്യേകിച്ച് ചൈനയിൽ. വടക്കേ അമേരിക്കയ്ക്കുശേഷം ടെസ്‌ല കാറുകളുടെ ഏറ്റവും വലിയ വിപണിയാണു ചൈന.
ടെസ്‌ല കാറുകളുടെ വില കുറയ്ക്കാനുള്ള തീരുമാനത്തെ സ്ഥാപനമേധാവി ഇലോണ്‍ മസ്ക് അടുത്തിടെ ന്യായീകരിച്ചിരുന്നു.