ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചിപ്പ് നിര്‍മാണം: ടാറ്റ ഇലക്ട്രോണിക്‌സിന് ടെസ്‌ലയുടെ കരാര്‍

ഹൈദരാബാദ്: ചിപ്പ് നിര്മാണത്തിന് ഇന്ത്യന് കമ്പനിയുമായി സഹകരിക്കാന് ടെസ്ല. ടാറ്റ ഇലക്ട്രോണിക്സുമായാണ് ഇതുസംബന്ധിച്ച് കരാറിലെത്തിയത്. ആഗോളതലത്തില് കമ്പനികള്ക്കായി അര്ധചാലകങ്ങള് നിര്മിക്കാന് ലക്ഷ്യമിടുന്നതിനിടെയാണ് ടെസ്ലയുടെ നിര്ണായകമായ കരാര് ടാറ്റക്ക് ലഭിച്ചത്.

അര്ധചാലക സാങ്കേതിക വിദ്യ, സ്ട്രാറ്റജിക് പ്ലാനിങ്, ഡിസൈനിങ് എന്നീ മേഖലകളില് വിദഗ്ധരായ 60 ഓളം വിദേശികളെ ടാറ്റ ഇലക്ട്രോണിക്സ് ചിപ്പ് നിര്മാണ കേന്ദ്രങ്ങളില് ഇതിനകം നിയമിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഹൊസൂര്, ഗുജറാത്തിലെ ധൊലേര, അസം എന്നിവിടങ്ങളിലാണ് ടാറ്റയുടെ ചിപ്പ് നിര്മാണകേന്ദ്രങ്ങൾ. രാജ്യത്തൊട്ടാകെ വിതരണ സംവിധാനം വിപുലമാക്കാനുള്ള പദ്ധതിയാണ് ടാറ്റക്കുള്ളത്. ഒരു ലക്ഷം കോടിയിലധികം രൂപ(14 ബിലണ് ഡോളര്) ടാറ്റ ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്.

ലോകത്തെതന്നെ അതിവേഗം വളരുന്ന വാഹന വിപണിയായ ഇന്ത്യയെ ലക്ഷ്യമിട്ട് ടെസ്ല നീക്കംനടത്തുന്നതിനിടെയാണ് കരാര് എന്നതും ശ്രദ്ധേയമാണ്. ടെസ്ലയുടെ സിഇഒ ഇലോണ് മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ മാസം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്.

അതിനായി മസ്ക് ഇന്ത്യ സന്ദര്ശിക്കുമെന്നാണ് അറിയുന്നത്. രാജ്യത്ത് നിര്മാണകേന്ദ്രം സ്ഥാപിക്കല് ഉള്പ്പടെയുള്ള നിക്ഷേപ പദ്ധതികള് സന്ദര്ശനവേളയില് മസ്ക് പ്രഖ്യാപിച്ചേക്കും.

ഇലക്ട്രിക് കാറുകള് നിര്മിക്കുന്നതിന് ഇന്ത്യയില് 15,000-25,000 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില് മസ്ക് നടത്തിയേക്കുമെന്നാണ് വ്യവസായ മേഖലയില്നിന്നുള്ള വിലയിരുത്തല്.

എന്ട്രി ലെവല് ഇ.വികള് പ്രാദേശികമായി നിര്മിക്കുന്നതിനോടൊപ്പം പ്രീമിയം സെഗ്മെന്റും ടെസ്ല ലക്ഷ്യമിടുന്നുണ്ട്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില് ലോകത്തെതന്നെ ഏറ്റവും വലിയ വാഹന നിര്മാതാക്കളാണ് ടെസ്ല.

ഇലക്ട്രിക് വാഹനങ്ങള് ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ഈയിടെ 15 ശതമാനമായി കുറച്ചിരുന്നു. 70 ശതമാനം മുതല് 110 ശതമാനംവരെയുള്ള തീരുവയില്നിന്നാണ് ഈ വെട്ടിക്കുറയ്ക്കല്.

മൂന്ന് വര്ഷത്തിനുള്ളില് രാജ്യത്ത് ഫാക്ടറി നിര്മിക്കാന് 4,150 കോടി രൂപയെങ്കിലും കമ്പനികള് മുടക്കണമെന്നാണ് വ്യവസ്ഥ.

X
Top