കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രാജ്യത്ത് നെല്‍ക്കൃഷിയുടെ വിസ്തൃതി വര്‍ധിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ(India) നെല്‍ക്കൃഷിയുടെ(paddy cultivation) വിസ്തൃതി വര്‍ധിച്ചതായി കണക്കുകള്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നെല്‍കൃഷി 4.28 ശതമാനം വര്‍ധിപ്പിച്ച് 33.18 ദശലക്ഷം ഹെക്ടറായി. അതേസമയം 2024-25 ഖാരിഫ് (വേനല്‍ക്കാലത്ത് വിതച്ച) വിള സീസണില്‍ പരുത്തിയുടെ വിസ്തൃതി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 31.82 ദശലക്ഷം ഹെക്ടറില്‍ നിന്ന് ഓഗസ്റ്റ് 12 വരെ നെല്‍വിത്ത് 33.18 ദശലക്ഷം ഹെക്ടറായി ഉയര്‍ന്നതായി കൃഷി മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് നെല്‍കൃഷിയുടെ വിസ്തൃതി വര്‍ധിച്ച വാര്‍ത്ത വരുന്നത്.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 11.01 ദശലക്ഷം ഹെക്ടറില്‍ നിന്ന് പയറുവര്‍ഗങ്ങളുടെ വിസ്തൃതി 11.74 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു.

എണ്ണക്കുരു പ്രദേശം കഴിഞ്ഞ വര്‍ഷത്തെ 18.22 ദശലക്ഷം ഹെക്ടറില്‍ നിന്ന് താരതമ്യേന 18.37 ദശലക്ഷം ഹെക്ടറായി തുടര്‍ന്നു. അതേസമയം പരുത്തി വിത്ത് കഴിഞ്ഞ സീസണിലെ 12.12 ദശലക്ഷം ഹെക്ടറില്‍ നിന്ന് ഓഗസ്റ്റ് 12 വരെ 11.05 ദശലക്ഷം ഹെക്ടറായി കുറഞ്ഞു.

ഉഴുന്ന് കൃഷിയുടെ വിസ്തൃതി കുറഞ്ഞു. നാടന്‍ ധാന്യങ്ങളിലും കരിമ്പ് കൃഷിയിലും നേരിയ വര്‍ധനവുണ്ടായി. എല്ലാ ഖാരിഫ് വിളകളുടെയും മൊത്തം വിസ്തൃതി കഴിഞ്ഞ വര്‍ഷം 96.64 ദശലക്ഷം ഹെക്ടറില്‍ നിന്ന് 97.99 ദശലക്ഷം ഹെക്ടറിലെത്തി.

ഖാരിഫ് വിതയ്ക്കല്‍ സീസണ്‍ സാധാരണയായി ജൂണില്‍ മണ്‍സൂണ്‍ മഴ സമയത്ത് ആരംഭിക്കുകയും ഒക്ടോബറില്‍ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യും.

X
Top