നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള (സിയാൽ) ത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ 1000 സർവീസുകൾ തികച്ചു. പ്രവർത്തനമാരംഭിച്ച് 14-ാം മാസത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
സിയാലിന്‍റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഏറ്റവും ആധുനികവും ആഡംബരം നിറഞ്ഞതുമാണ്.
പറക്കാം പ്രൗഢിയോടെ എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ടെർമിനൽ അതിവേഗം ദേശീയ ശ്രദ്ധയാകർഷിച്ചു. ‘എയർക്രാഫ്റ്റ് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്‌സ്’ എന്ന സൗകര്യവും ടെർമിനലിനെ പ്രശസ്തമാക്കി.
ചാർട്ടർ വിമാനത്തിൽ ഇവിടെയെത്തുന്ന യാത്രക്കാർക്ക് രണ്ടു മിനിറ്റിൽ എയർക്രാഫ്റ്റിൽനിന്ന് സ്വന്തം കാറിലേക്കെത്താം എന്നതാണു പ്രത്യേകത.
2024 ആദ്യ രണ്ടു മാസത്തിൽ 120 സർവീസുകൾ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈകാര്യം ചെയ്തിട്ടുണ്ട്.
ഈ വർഷം സർവീസുകൾ 1200 കടക്കുമെന്നാണു പ്രതീക്ഷയെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.