
തൃശൂർ: കെഎസ്എഫ്ഇയുടെ അംഗീകൃതമൂലധനം 100 കോടിയിൽനിന്ന് 250 കോടിയായി സർക്കാർ ഉയർത്തി. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
അടച്ചുതീർത്ത മൂലധനം 100 കോടിയിൽനിന്ന് 200 കോടി രൂപയാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്. കെഎസ്എഫ്ഇയുടെ ആകെ വിറ്റുവരവ് ഇക്കൊല്ലം ഒരുലക്ഷം കോടി രൂപയാകും.
ഫിൻടെക് മേഖലയ്ക്കു ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎസ്എഫ്ഇ, കെഎഫ്സി എന്നിവയെയും ഈ പ്രവർത്തനങ്ങളിൽ കൂട്ടിയിണക്കി പദ്ധതികൾ വരുമെന്നും ബജറ്റിൽ പറയുന്നു.