പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

വിറ്റൊഴിക്കാൻ ശ്രമിച്ച പവൻ ഹൻസിൽ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പല പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കേന്ദ്ര സർക്കാർ വീണ്ടും നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്.

കേന്ദ്ര പൊതുമേഖലാ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹാൻസ് വിൽക്കാനുള്ള നിലവിലെ തീരുമാനം ഒരു വർഷം മുൻപാണ് കേന്ദ്രം മരവിപ്പിച്ചത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ആധുനികവൽക്കരണത്തിനായി 2,000 മുതൽ 3,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന.

പവൻ ഹാൻസിന്റെ ഓഹരി വിൽക്കാൻ തീരുമാനിച്ച സ്റ്റാർ9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ നിയമനടപടികളുടെ പശ്ചാത്തലത്തിൽ 2023ൽ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ 49% ഓഹരി ഒഎൻജിസിയുടേതാണ്. 2016ലാണ് പവൻ ഹംസ് വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത്. 4 തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മന്ത്രാലയങ്ങളുടെ എതിർപ്പ് മൂലം 9 കേന്ദ്ര സ്ഥാപനങ്ങളിലെ സ്വകാര്യവൽക്കരണ നീക്കം മരവിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. മദ്രാസ് ഫെർട്ടിലൈസേഴ്സ്, ഫെർട്ടിലൈസർ കോർപറേഷൻ ഓഫ് ഇന്ത്യ, മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എംഎംടിസി) എന്നിവ ഇതിൽ ഉൾപ്പെടും.

സ്റ്റീൽ മന്ത്രാലയത്തിനു കീഴിലുള്ള വിസാഗ് സ്റ്റീലിലും (ആർഐഎൻഎൽ) കേന്ദ്രം വലിയ നിക്ഷേപം നടത്താൻ അടുത്തിടെ തീരുമാനിച്ചിരുന്നു. പ്രതിസന്ധിയിലുള്ള എംടിഎൻഎലിനും (മഹാനിഗം ടെലികോം നിഗം ലിമിറ്റഡ്) സാമ്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഉദ്യമം തുടർച്ചയായി അഞ്ചാം വർഷവും ലക്ഷ്യം കണ്ടിരുന്നില്ല.

കഴിഞ്ഞ സാമ്പത്തികവർഷം 51,000 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നതെങ്കിൽ 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ഇത് 30,000 കോടിയാക്കി വെട്ടിക്കുറച്ചിരുന്നു.

X
Top