കേന്ദ്ര ബജറ്റിന് ഇനി ആഴ്ചകൾ മാത്രം; ഇത്തവണ ജനങ്ങൾക്കായി എന്തുണ്ടാകും ബജറ്റ് ബാഗിൽ?വീട്ടു ഭക്ഷണത്തിന് ചിലവ് കൂടിയത് 15 ശതമാനംഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജിഎസ്ടി വകുപ്പ്സ്വർണത്തിന്റെ വഴിയേ വെള്ളിക്കും ഹോൾമാർക്കിങ് വരുന്നുഇലക്ട്രോണിക്സ് മേഖലയിൽ 25,000 കോടി രൂപയുടെ PLI സ്കീമിന് അംഗീകാരം

പൊതുമേഖല ബാങ്കുകളില്‍നിന്ന് ഉയര്‍ന്ന ലാഭവീതം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് മുൻവർഷത്തേക്കാള്‍ ഉയർന്ന ലാഭവീതം പ്രതീക്ഷിച്ച്‌ കേന്ദ്ര സർക്കാർ. മികച്ച ആദായം, വായ്പാ വിതരണത്തിലെ വളർച്ച, ഉയർന്ന മാർജിൻ എന്നിവയിലൂടെ ബാങ്കുകള്‍ക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

താരതമ്യേന മന്ദഗതിയിലുള്ള വളർച്ച, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവകൂടി കണക്കിലെടുത്താണ് ലാഭവീത ലക്ഷ്യം 20,000 രൂപയായി നിശ്ചയിച്ചതെന്നാണ് സൂചന.

അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് പാദങ്ങളില്‍ ഗ്രാമീണ ഡിമാൻഡിലുണ്ടായ വർധന പൊതുമേഖല ബാങ്കുകളുടെ പ്രവർത്തന ലാഭത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തില്‍ നിക്ഷേപ വരവില്‍ വർധനവുണ്ടായതും ഗ്രാമീണ ഡിമാന്റിന്റെ ഭാഗമായാണ്. അതുവഴി കുറഞ്ഞ ചെലവില്‍ പണം സമാഹരിക്കാൻ ബാങ്കുകള്‍ക്ക് കഴിഞ്ഞതിനാല്‍ മാർജിൻ കൂടുമെന്നാണ് കണക്കാക്കുന്നത്.

വായ്പാ വളർച്ചയിലെ സ്ഥിരത, മണ്‍സുണ്‍ ലഭ്യതയിലെ വർധന എന്നിവയോടൊപ്പം ഭാവിയിലെ നിരക്ക് കുറയ്ക്കല്‍ കൂടിയാകുമ്പോള്‍ സമ്പദ്വ്യവസ്ഥക്ക് നേട്ടമാകുമെന്നും വിലയിരുത്തലുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച്‌ സ്വകാര്യമേഖയില്‍ കൂടുതല്‍ നിക്ഷേപമെത്തുന്നതും ബങ്കുകളുടെ ലാഭത്തില്‍ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

മുൻ സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളില്‍ നിന്ന് 18,000 കോടി രൂപയാണ് ലാഭവീതമായി ലഭിച്ചത്. അതിന് മുമ്പത്തെ വർഷമാകട്ടെ 13,800 കോടിയുമായിരുന്നു ലാഭവീതം.

30 ശതമാനമാണ് വർധനവുണ്ടായത്. സാമ്പത്തിക മുന്നേറ്റം പൊതുമേഖല ബാങ്കുകളുടെ ലാഭവീത അനുപാതം നടപ്പ് വർഷവും 10-11 ശതമാനത്തില്‍ നിലനിർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top