കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പിഎം കിസാൻ യോജനയിലെ ആനുകൂല്യം ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും

ന്യൂഡൽഹി: ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും.

നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്നത്. ഇത് 8,000 രൂപയോ 10,000 രൂപയോ ആയി ഉയർത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.

പിഎം കിസാനിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് 23.4 ലക്ഷം പേരുണ്ട്. അയൽസംസ്ഥാനമായ തമിഴ്നാട്ടിലേതിനേക്കാൾ (20.96 ലക്ഷം പേർ) കൂടുതൽ പേർ കേരളത്തിൽ നിന്നുണ്ടെന്നതും ശ്രദ്ധേയം.

ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്.

ഗ്രാമീണ മേഖലയിൽ ഉപഭോഗം വർധിപ്പിച്ച്, സാമ്പത്തിക വളർച്ചയ്ക്ക് ഉണർവ് പകരാനായി പിഎം കിസാൻ ആനുകൂല്യം ഉയർത്താൻ നിർമല തയ്യാറാകുമെന്നാണ് കരുതുന്നത്. ഇടക്കാല ബജറ്റിന് മുമ്പും ഇത് പ്രതീക്ഷിച്ചിരുന്നെങ്കിലും കർഷകർക്ക് നിരാശയായിരുന്നു ഫലം.

മൂന്നാംവട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി, ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ തുക വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു. 2,000 രൂപ വീതം 9.3 കോടി കർഷകർക്ക് ലഭ്യമാക്കാൻ 20,000 കോടിയോളം രൂപ വകയിരുത്താനുള്ള ഫയലായിരുന്നു അത്. 100 ശതമാനവും കേന്ദ്രം പണം ചെലവിടുന്ന പദ്ധതിയാണ് പിഎം കിസാൻ.

കർഷകരെ സന്തോഷിപ്പിക്കാനായി ബജറ്റിൽ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പാക്കിയേക്കും. മഹാരാഷ്ട്രയും ഉത്തർപ്രദേശും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണെന്നതും നിർമല പരിഗണിച്ചേക്കും.

ഇടക്കാല ബജറ്റിൽ പിഎം കിസാൻ പദ്ധതിക്കായി 60,000 കോടി രൂപയാണ് നിർമല നീക്കിവച്ചത്. സമ്പൂർണ ബജറ്റിൽ തുക 80,000 കോടി രൂപയായി ഉയർത്തിയേക്കുമെന്നും സൂചനകളുണ്ട്.

X
Top