ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരള ബ്ലാസ്‌റ്റേഴ്‌സും ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സും എഡ്‌ടെക് വമ്പന്മാരായ ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല. കഴിഞ്ഞ മൂന്നു സീസണുകളായി ബൈജൂസ് ആയിരുന്നു കേരളാ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.

സി.ഇ.ഒ ബൈജു രവീന്ദ്രന്‍ പ്രത്യേക താല്പര്യമെടുത്തായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടിരുന്നത്. ബൈജൂസിലെ വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് കരാര്‍ പുതുക്കാതിരിക്കാനുള്ള പ്രധാന കാരണം.

ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബിന് നിലവില്‍ കിട്ടുന്നതിലും വലിയ തുകയ്ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഓരോ സീസണിലും 12-16 കോടിക്ക് ഇടയിലായിരുന്നു ഇതിനായി ബൈജൂസ് മുടക്കിയിരുന്നത്.

എഡ്‌ടെക് കമ്പനിയുടെ പിന്മാറ്റം സാമ്പത്തികമായി അത്ര മികച്ച സ്ഥിതിയിലല്ലാത്ത ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും.

എന്നാൽ ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായി നോട്ടം ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് ആസ്ഥാനമായുള്ള ചില ബഹുരാഷ്ട്ര കമ്പനികള്‍ താല്പര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്ലാസ്‌റ്റേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ ആരാധകസാന്നിധ്യം സ്‌പോണ്‍സര്‍ഷിപ്പില്‍ ഗുണകരമായി മാറിയേക്കും. പ്രീസീസണ്‍ ടൂര്‍ണമെന്റുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളിലെത്തുമ്പോള്‍ വലിയ സ്വീകാര്യത ടീമിന് ലഭിക്കാറുണ്ട്.

ബൈജൂസ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി മുടക്കിയിരുന്നത്ര തുക ഇനി വരുന്ന സ്‌പോണ്‍സര്‍മാരില്‍ നിന്നു കിട്ടിയേക്കില്ല. ഇത് അടുത്ത സീസണിലടക്കം ടീമിനെ സാമ്പത്തികമായി ബാധിച്ചേക്കും.

2022-23 സീസണില്‍ പ്ലേഓഫില്‍ കളി ഇടയ്ക്കുവച്ച് ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിന് 4 കോടി രൂപ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പിഴയിട്ടിരുന്നു. ഇതും ക്ലബിന്റെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

X
Top