സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പദ്ധതിയായ PNB രക്ഷക് പ്ലസിന്റെ കരാർ പുതുക്കി

ന്യൂഡൽഹി : മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) പ്രതിരോധ ഉദ്യോഗസ്ഥർക്ക് ബാങ്കിങ് സേവങ്ങൾ നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘PNB രക്ഷക് പ്ലസിന്റെ’ കരാർ പുതുക്കി സൈന്യവുമായി ധാരണാപത്രം (MoU) ഒപ്പു വച്ചു.
പിഎൻബി രക്ഷക് പ്ലസ് പദ്ധതിയിൽ പേഴ്സണൽ ആക്സിഡന്റൽ ഇൻഷുറൻസ്, എയർ ആക്സിഡന്റൽ ഇൻഷുറൻസ്, സെർവിംഗ്, വെറ്ററൻസ്, ട്രെയ്നികൾ, പ്രതിരോധ സേനയിലെ സൈനികർ, കേന്ദ്ര സായുധ പോലീസ് സേനകൾ, സംസ്ഥാന പോലീസ് സേന, മെട്രോ പോലീസ്, റിട്ടയേർഡ് ഡിഫൻസ് പെൻഷൻകാർ എന്നിവർ ഉൾപ്പെടുന്നു.
ഡൽഹിയിലെ ഇന്ത്യൻ ആർമി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പിഎൻബി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വിജയ് ദുബെയുടെ സാന്നിധ്യത്തിൽ മേജർ ജനറൽ എസ് എം അശോക് സിംഗ്, പിഎൻബി സിജിഎംസുനിൽ സോണി എന്നിവർ കരാർ കൈമാറി.
ധാരണാപത്രം പുതുക്കുന്നതിന് പിഎൻബിയുമായി സഹകരിച്ചതിന് മേജർ ജനറൽ അശോക് സിംഗ് നന്ദി അറിയിച്ചു.
“ രാജ്യത്തെ അക്ഷീണം സേവിക്കുന്ന ധീരരായ പ്രൊഫഷണലുകൾക്ക് സാമ്പത്തിക പൂർത്തീകരണവും സേവനങ്ങളും സുഗമമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യൻ സൈന്യവുമായുള്ള ധാരണാപത്രം പുതുക്കിയതോടെ, ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ച സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഇഷ്‌ടാനുസൃത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ ഉത്തരവാദിത്ത പങ്കാളികളായി തുടരുന്നു,” പിഎൻബി എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജയ് ദുബെ പറഞ്ഞു
PNB രക്ഷക് പ്ലസ് പദ്ധതിയിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ജീവനക്കാരെയും വെറ്ററൻമാരെയും ട്രെയിനികളെയും ഉൾക്കൊള്ളുന്ന ഓവർഡ്രാഫ്റ്റ്, സ്വീപ്പ് ഫെസിലിറ്റി, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ലോക്കർ, ഇന്റർനെറ്റ് ബാങ്കിംഗ്, ചെക്ക്ബുക്ക് അലേർട്ടുകൾ തുടങ്ങിയ സേവനങ്ങളുള്ള സീറോ ബാലൻസ് സാലറി അക്കൗണ്ട് പിഎൻ ബി നൽകുന്നു. മരണം, മൊത്തം, ഭാഗിക വൈകല്യം എന്നിവയ്ക്ക് 50 ലക്ഷംവരെ പരിരക്ഷ ലഭിക്കുന്ന പേർസണൽ ആക്സിഡന്റ് ഇൻഷുറൻസ്. മരണം സംഭവിച്ചാൽ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന സൗജന്യ വ്യോമ അപകട ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ വിവിധ ആനുകൂല്യങ്ങളും ആഡ്-ഓൺ ഫീച്ചറുകൾ ഭീകരാക്രമണങ്ങൾ, ബാലവിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹം, ഇറക്കുമതി ചെയ്ത മരുന്ന്, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയ്ക്ക് 10 ലക്ഷം തുടങ്ങിയ ആനുകൂല്യങ്ങളും PNB രക്ഷക് പ്ലസ് പദ്ധതി സൈനികർക്കു വാഗ്ദാനം ചെയ്യുന്നു.

X
Top