Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പ്രതീക്ഷ നല്‍കി രാജ്യത്തെ എംഎസ്എംഇ രംഗം

മുംബൈ: രാജ്യത്തിന്‍റെ തൊഴില്‍ മേഖലയില്‍ നിര്‍ണായക സംഭാവനയുമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍.

കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ എംഎസ്എംഇകളുടെ എണ്ണം 2.33 കോടിയില്‍ നിന്ന് 5.49 കോടിയായി ഉയര്‍ന്നപ്പോള്‍ ഈ കാലയളവില്‍ ഇത്തരം സംരംഭങ്ങളിലെ തൊഴിലവസരങ്ങളുടെ എണ്ണം 13.15 കോടിയില്‍ നിന്ന് 23.14 കോടിയായി വര്‍ധിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കായി 5.23 കോടി തൊഴിലവസരങ്ങള്‍
എന്‍റര്‍പ്രൈസ് സര്‍ട്ടിഫിക്കേഷന്‍ വഴി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2.38 കോടി അനൗപചാരിക മൈക്രോ യൂണിറ്റുകളാണ് മൊത്തം തൊഴിലവസരങ്ങളില്‍ 2.84 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്.

അതേസമയം സ്ത്രീകള്‍ക്കായി 5.23 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആകെ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളില്‍ 5.41 കോടി സൂക്ഷ്മ സംരംഭങ്ങളും 7.27 ലക്ഷം ചെറുകിട സംരംഭങ്ങളും 68,682 ഇടത്തരം സംരംഭങ്ങളുമാണ്.

എംഎസ്എംഇകളെ പിന്തുണച്ച് സര്‍ക്കാര്‍
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ ഇത്തവണ ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട. 2024-25 ലെ കേന്ദ്ര ബജറ്റില്‍ എംഎസ്എംഇ മന്ത്രാലയത്തിന് 22,137.95 കോടി രൂപയാണ് അനുവദിച്ചത്.

മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 41.6 ശതമാനം ആണ് വര്‍ധന. ഈട് ഇല്ലാതെ എംഎസ്എംഇകള്‍ക്ക് ടേം ലോണ്‍ നല്‍കുന്ന ഒരു പുതിയ പദ്ധതി ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എംഎസ്എംഇകള്‍ക്ക് യന്ത്രസാമഗ്രികളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ടേം ലോണുകള്‍ സുഗമമാക്കുന്നത് ഉറപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ മുദ്ര ലോണ്‍ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എംഎസ്എംഇകളുടെ ഡിജിറ്റലൈസേഷനും ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

6 ശതമാനം എംഎസ്എംഇകള്‍ മാത്രമാണ് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ സജീവമായി വില്‍ക്കുന്നത്.

X
Top