ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വൈദ്യുതിനിരക്ക് വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്ന് വൈദ്യുതിബോർഡ്

തിരുവനന്തപുരം: മൂന്നുവർഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോർഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നൽകി. 2024-25 വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് ആവശ്യം.

ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെ സാധാരണ നിരക്കിനു പുറമേ യൂണിറ്റിന് പത്തുപൈസ അധികം വേണമെന്നതുൾപ്പടെയാണ് ഈ നിരക്ക്.

മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വെവ്വേറെ നിരക്ക് നടപ്പാക്കണം. ഈ വർഷം ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31 വരെ എല്ലാവർഷവും നിരക്കുകൂട്ടണം.

എല്ലാ സോളാർ വൈദ്യുതി ഉത്പാദകർക്കും ടൈം ഓഫ് ദ ഡേ മീറ്റർ ഏർപ്പെടുത്തണം. പകൽ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനമേ രാത്രിയിൽ തിരിച്ചുനൽകേണ്ടതുള്ളൂ.

കഴിഞ്ഞവർഷം നവംബറിലാണ് യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടിയത്. ബോർഡിന്റെ ശുപാർശ കമ്മിഷൻ അംഗീകരിച്ചാൽ നിരക്ക് കുത്തനെ ഉയരും.

ശുപാർശകൾ

  • 2024-25-ൽ 811.20 കോടി രൂപയുടെ നിരക്ക് വർധന അനുവദിക്കണം.
  • 2025-&26-ൽ അധികം വേണ്ടത് 549.10 കോടി.
  • 2026-&27-ൽ 53.82 കോടി അധികം കണ്ടെത്തണം.
  • മാസം 50 യൂണിറ്റിനുള്ളിൽ ഉപയോഗിക്കുന്നവർക്ക് വേനൽക്കാല നിരക്ക് ബാധകമല്ല.
  • ചെറുകിട വ്യവസായങ്ങൾക്ക് പകൽനിരക്കിൽ 10 ശതമാനം ഇളവ്
  • മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർ ടൈം ഓഫ് ദ ഡേ താരിഫിലേക്ക് മാറണം. ആറുമുതൽ ആറുവരെ ഇവർക്ക് 10 ശതമാനം ഇളവ്. വൈകുന്നേരം ആറുമുതൽ രാത്രി 11വരെ അഞ്ചുശതമാനം വർധന. 11-നുശേഷം 10 ശതമാനം കൂട്ടണം. 250 യൂണിറ്റിൽ കൂടിയാൽ വൈകുന്നേരം 25 ശതമാനം അധികം നൽകണം.
  • യൂണിറ്റിന് കൂട്ടേണ്ട പൈസ (വേനൽക്കാല അധികനിരക്ക് ഉൾപ്പടെ)
    2024-25 34
    2025-26 23.60
    2026-27 5.9

X
Top